HOME
DETAILS
MAL
കോട്ടണ്‍മില്‍ തൊഴിലാളികള്‍ കൂട്ടസത്യഗ്രഹം നടത്തി
backup
November 22 2016 | 05:11 AM
കോഴിക്കോട്: ഒക്ടോബര്‍ 19നു കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ലൈന്‍-ഓഫായ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തൊഴിലാളികള്‍ ഇന്നലെ കമ്പനിക്കു മുന്നില്‍ കൂട്ടസത്യഗ്രഹം നടത്തി. ബി.എം.എസ്, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ സംയുക്തമായി നടത്തിയ സമരത്തില്‍ സി.ഐ.ടി.യു വിട്ടുനിന്നു.
അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണന്, കെ.സി സുരേശന്, ടി. വിജയന്, കെ. വാസു, അരീക്കോത്ത് രാജന്, കെ.കെ മോഹനന്, പുഷ്പരാജന്‍, കെ. ഉദയകുമാര്‍ സംസാരിച്ചു. നമ്പിടി നാരായണന് അധ്യക്ഷനായി.
ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ലെ-ഓഫ് ആനുകൂല്യം ട്രെയിനി-ബദല്‍ തൊളിലാളികള്‍ക്കും ബാധമാക്കുക, സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ കൂട്ടസത്യഗ്രഹം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."