ചൂലാംവയലില്‍ വീടിനു നേരെ കരി ഓയില്‍ പ്രയോഗം
കുന്ദമംഗലം: ദേശീയപാത 212ല്‍ ചൂലാംവയലില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. മാക്കൂട്ടം എ.യു.പി സ്‌കൂളിനു മുമ്പിലുള്ള വീട്ടിലും കിണറ്റിലുമാണ് കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയത്. എരഞ്ഞിപ്പാലത്ത് താമസിക്കുന്ന ഡോ. ഷീന്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്.
പെയിന്റടിച്ച് വൃത്തിയാക്കിയ വീട് വാടകയ്ക്കു നല്‍കാന്‍ ഒരുങ്ങിയിരിക്കവെയാണ് ചുമരിലും ഗ്രില്ലിലും സിറ്റൗട്ടിലും കരി ഓയില്‍ അഭിഷേകം നടത്തിയത്. ഈ വീട്ടുവളപ്പിലെ കിണറില്‍ നിന്നാണ് ചൂലങ്ങല്‍ പട്ടികജാതി കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ കുടിവെള്ളത്തെ ആശ്രയിക്കുന്നത്. വേനല്‍ക്കാലത്ത് മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ കുട്ടികളും സമീപവാസികളും ആശ്രയിക്കുന്നതും ഈ കിണറിനെയാണ്.
കുറച്ചു കാലമായി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് സമീപപ്രദേശത്തെ മറ്റൊരു കിണറില്‍ കരി ഓയില്‍ ഒഴിക്കുകയും നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. അസമയങ്ങളില്‍ അപരിചിതര്‍ പ്രദേശത്ത് തമ്പടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ധര്‍ണ
ഫറോക്ക്: മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ച് രാമനാട്ടുകര മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ധര്‍ണ നടത്തി. എന്‍.സി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.ഇ ഖാലിദ് അധ്യക്ഷനായി. അസ്‌ക്കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദലി കല്ലട, കെ.കെ ആലിക്കുട്ടി, എ. മൂസക്കോയ ഹാജി, എം. സൈതലവി, പാച്ചീരി സൈതലവി, അനീസ് തോട്ടുങ്ങല്‍, മഹ്‌സൂം പുതുക്കുളങ്ങര, ഹനീഫ പാണ്ടികശാല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."