നിറങ്ങള്‍ കാണാനായില്ലേലും ഫാത്തിമയുടെ സ്വപ്‌നങ്ങള്‍ക്ക് ഇന്ന് ഏഴഴക്
തൊട്ടില്‍പ്പാലം: കൂരിരുട്ടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ വളര്‍ന്ന ഫാത്തിമ എന്ന പത്തുവയസുകാരിക്ക് നിറങ്ങള്‍ കാണാനാകുന്നില്ലെങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്ക് ഇന്ന് ഏഴഴകാണ്. കുട്ടിക്കാലത്തെ ചെറിയൊരു പരിചരണക്കുറവില്‍ ഇരുകണ്ണുകളുടെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ സമപ്രായക്കാരായ കൂട്ടുകാര്‍ വിദ്യാലയത്തിലെത്തുമ്പോഴും വടയം കക്കട്ടില്‍ അബ്ദുല്ലയുടെയും സല്‍മത്തിന്റെയും മൂന്നു മക്കളില്‍ മൂത്തവളായ ഫാത്തിമ വീട്ടില്‍ തന്നെയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫാത്തിമയുടെ ദുരിതപൂര്‍ണമായ അവസ്ഥയറിഞ്ഞെത്തിയ കുന്നുമ്മല്‍ ബി.ആര്‍.സി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കാന്‍ രംഗത്തെത്തുകയായിരുന്നു. ഇന്ന് വടയം സൗത്ത് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം കളിക്കുകയും ചിരിക്കുകയും നടക്കുകയും ചെയ്യുമ്പോള്‍ അതൊരു സ്വപ്ന സാക്ഷാത്ക്കാരമായി കാണുകയാണ് ബി.ആര്‍.സി പ്രവര്‍ത്തകരും വടയം സൗത്ത് എല്‍.പി.സ്‌കൂളും, പിന്നെ ഫാത്തിമയുടെ നാട്ടുകാരും. ബി.ആര്‍.സിയുടെ ഐ.ഇ.ഡി.സി സര്‍വേയില്‍ ഫാത്തിമ എന്നൊരു കുട്ടിയെ കുറിച്ചും ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്ന അവള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പോകുന്നില്ലെന്നുമുളള രേഖപ്പെടുത്തല്‍ നേരത്തെ തന്നെ നടത്തിയിരുന്നു.
ഏതെങ്കിലും സ്പഷ്യല്‍ സ്‌കൂളിലൊ മറ്റോ കുട്ടിയെ അയക്കണമെന്ന് ബി.ആര്‍.സി അധികൃതര്‍ പറഞ്ഞെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ പലപ്പോഴും ഫാത്തിമയ്ക്ക് പ്രതികൂലമായി മാറുകയായിരുന്നു. ബി.ആര്‍.സി ഈ കുട്ടിയെ സംബന്ധിച്ച വിവരം കോഴിക്കോട് റഹ്മാനിയ സ്പഷ്യല്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ഇവര്‍ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരണ്ടാഴ്ചക്കാലം മാത്രം അവിടെ നിന്ന കുട്ടിയ്ക്ക് ഭക്ഷണകാര്യത്തിലുള്ള താല്‍പര്യക്കുറവും, വീട്ടുകാര്‍ക്ക് കുട്ടിയെ അയക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളും ഫാത്തിമയെ വീണ്ടും തന്റെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലെത്തിച്ചു.
വിവരമറിഞ്ഞ ബി.ആര്‍.സി പ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ ശിശുദിനാഘോഷ പരിപാടി ഫാത്തിമയുടെ വീട്ടില്‍ തന്നെ സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ക്ക് ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും, ആരോഗ്യ വകുപ്പ് ജീവനക്കാരും, വടയം സൗത്ത് എല്‍.പിയിലെ മുഴുവന്‍ കുട്ടികളും ഫാത്തിമയുടെ വീട്ടിലെത്തി. ഇത് മറ്റൊരുത്സവത്തിന്റെ തുടക്കമാവുകയായിരുന്നു. തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്കു ശേഷം ഫാത്തിമയെ വടയം സൗത്ത് എല്‍.പി സ്‌കൂളിലെ കൂട്ടുകാര്‍ ഒന്നായി സ്‌കൂളിലേക്ക് ആനയിക്കുകയായിരുന്നു.
സ്‌കൂളിലെത്തി മൂന്നാംനാള്‍ പിന്നിട്ടപ്പോള്‍ ഫാത്തിമയില്‍ ഉണ്ടണ്ടായ മാറ്റങ്ങള്‍ വിവരണങ്ങള്‍ക്കതീതമായിരുന്നു. ഇരുട്ടിന്റെ കോണില്‍ തന്റെ വീടിന്റെ മുറിയില്‍ ഒതുങ്ങിയിരുന്ന ഫാത്തിമ ഇന്ന് മറ്റു കുട്ടികള്‍ക്കൊപ്പം കഴിയാന്‍ മനസാന്നിധ്യം വീണ്ടെടുക്കുകയായിരുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട വിദഗ് ധ ചികിത്സ ലഭ്യമാക്കാനുള്ള സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണിന്ന് ഫാത്തിമയും സഹപാ0ികളും. തന്റെ പുതിയ ജീവിത ലോകത്ത് മറ്റു കൂട്ടുകാര്‍ക്കൊപ്പം സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയ ഫാത്തിമയ്ക്ക് 'പഠിച്ച് വലിയ ആളാകണമെന്നാണ് ആഗ്രഹം'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."