റബീഅ് പ്രഭാഷണം സമാപിച്ചു
തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന മണിയനോടിയിലെ ജെംസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഹമ്മദ് കബീര്‍ ബാഖവിയുടെ റബീഅ് പ്രഭാഷണം സമാപിച്ചു.
തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് സയ്യിദ് ടി.കെ പൂക്കോയതങ്ങള്‍ അധ്യക്ഷനായി. കെ.ടി അബ്ദുല്ല ഫൈസി വിഖായ ലോഞ്ചിങ്ങ് പ്രഖ്യാപനവും ഇബ്റാഹിം അസ്അദി പ്രതിഞ്ജയും ചൊല്ലികൊടുത്തു. കെ.സി അബൂബക്കര്‍ ബാഖവി, മുസ്തഫ അഷ്റഫി കക്കുപ്പടി പ്രസംഗിച്ചു. സംഘാടക സമിതി ജന. കണ്‍വീനര്‍ താജുദ്ദീന് ദാരിമി പടന്ന സ്വാഗതം പറഞ്ഞു.
രണ്ടാം ദിനമായ ഇന്നലെ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഡോ. ഖത്തര്‍ ഇബ്റാഹിം ഹാജി അധ്യക്ഷനായി.
രണ്ടുനാള്‍ നടന്ന കബീര്‍ ബാഖവിയുടെ പ്രഭാഷണം ശ്രവിക്കാന്‍ ഇരു ജില്ലകലില്‍ നിന്നായി പതിനായിരങ്ങളാണ് തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."