ഇടച്ചിറ നിവാസികളെ ദുഃഖത്തിലാക്കിയ അപകട മരണം
കാക്കനാട്: തമിഴ്‌നാട്ടിലുള്ള വിവിധ പള്ളികളിലെ മഖാമില്‍ എല്ലാ വര്‍ഷവും സിയാറത്ത് യാത്രക്ക് പോകുന്ന ബക്കര്‍ ഭാര്യ പാത്തുവിനെ തനിച്ചാക്കി സഹോദരിമാരോടൊപ്പം യാത്രയായത് അന്ത്യയാത്രത്തിലേക്ക്. കാക്കനാട് ഇടച്ചിറയില്‍ ഓട്ടോറിക്ഷ തൊഴിലാളിയായ ബക്കര്‍ സഹോദരിമാരായ ആസിയ, നസീമ, നസീമയുടെ മക്കളായ മുഹമ്മദ് ഷാഫി, തനൂജ, എന്നിവര്‍ക്കൊപ്പമാണ് തിങ്കളാഴ്ച്ച വെളുപ്പിന് മൂന്നു മണിക്ക് തമിഴ്‌നാട് നാഗൂര്‍ ദര്‍ഗയിലേക്ക് കാറില്‍ ഇടച്ചിറയില്‍ നിന്നും പുറപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച കാര്‍ തമിഴ്‌നാട് കരൂര്‍ കുളിത്തറയില്‍ വച്ച് മണല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബക്കറും സഹോദരിമാരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. മുഹമ്മദ് ഷാഫി, തനൂജ എന്നിവര്‍ ഗുരുതര പരിക്കുകളോടെ കുളിത്തറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11.30 മണിയോടെയാണ് ഇടച്ചിറ നിവാസികള്‍ വിവരം അറിഞ്ഞത്. ഉടന്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെ അപകട വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കരൂര്‍ ജില്ലാ കലക്ടറേയും പൊലീസ് അധികാരികളെയും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. പരുക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കണമെന്നും മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു. ബന്ധുക്കള്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അപകടസ്ഥലത്തേക്ക് തിരിച്ചു.
രാത്രി ഒന്‍പത് മണിയോടെ കുളിത്തറ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തി പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബോഡി ഏറ്റുവാങ്ങി. രാവിലെ ഏഴ് മണിയോടെ സ്വദേശമായ കാക്കനാട് ഇച്ചിറയില്‍ എത്തിക്കും. ബക്കറിന്റെയും നസീമയുടെയും ഖബറടക്കം രാവിലെ 10.30ന് ഇറച്ചിറ തലക്കോട് മൂല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും ആസിയയുടെ ഖബറടക്കം രാവിലെ 11 മണിക്ക് കുഴിക്കാട്ടുമൂല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."