നോട്ടുക്ഷാമം: കുട്ടധര്‍ണ നടത്തി
നെടുമ്പാശ്ശേരി: നോട്ടുകള്‍ അസാധുവാക്കിയതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങമനാട് പോസ്റ്റ് ഓഫിസിന് മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജെ ജോമി ഉല്‍ഘാടനം ചെയ്തു.
സാധാരണക്കാരുടെയും, കര്‍ഷകര്‍ അടങ്ങുന്ന ജനകോടികളുടെയും മേല്‍ കേന്ദ്ര സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ജോമി കുറ്റപ്പെടുത്തി. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് നൗഷാദ് പാറപ്പുറം അധ്യക്ഷത വഹിച്ചു . നേതാക്കളായ പി.രാജന്‍,നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോര്‍ജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, മണ്ഡലം പ്രസിഡന്റ് കെ.വി.പൗലോസ്, ജില്ലാ പഞ്ചായത്തംഗം സരള മോഹനന്‍,അഡ്വ.പി.ബി.സുനീര്‍, എന്‍.എം.അമീര്‍,രാജേഷ് മടത്തിമൂല,മുഹമ്മദ് ഈട്ടുങ്ങല്‍, ഷംസു പുറയാര്‍, എ.സി.ശിവന്‍, ടി.കെ.അബ്ദുസലാം, മുഹമ്മദ് ഹുസൈര്‍, സി.എ നാസര്‍, സമദ് പറമ്പയം, സി.എസ് .അസീസ്, എ.സി.സജീവ്, ഔസേഫ് നെടുവന്നൂര്‍, ഷിജോ തച്ചപ്പിള്ളി, മജീദ് പുറയാര്‍, ഹുസൈന്‍ കല്ലറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."