HOME
DETAILS

മണല്‍ ബണ്ട് വിസ്മൃതിയിലേക്ക്

  
backup
November 22 2016 | 09:11 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87


നെടുമ്പാശ്ശേരി: പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി പുറപ്പിള്ളിക്കാവില്‍ റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതോടെ നാല്‍പത് വര്‍ഷത്തിലേറെയായി ഓരോ വര്‍ഷവും നിര്‍മ്മിച്ചു വരുന്ന താല്‍ക്കാലികമണല്‍ ബണ്ട് ചരിത്രത്തിന്റെ ഭാഗമായി.
1974 മുതലാണ് കുന്നുകര പഞ്ചായത്തിലെ ചെറിയ തേയ്ക്കാനത്തേയും കരുമാല്ലൂര്‍ പഞ്ചായത്തിലെ പുറപ്പിള്ളിക്കാവിനെയും ബന്ധിപ്പിച്ചു കൊണ്ട് പെരിയാറിനു കുറുകെ മണല്‍ ബണ്ട് നിര്‍മിക്കാന്‍ ആരംഭിച്ചത്. മുന്നൂറ് മീറ്ററോളം നീളത്തിലാണ് പെരിയാറിനു കുറുകെ മണല്‍ ബണ്ട് നിര്‍മിച്ചിരുന്നത്.
ഓരോ വര്‍ഷവും നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുന്ന മണല്‍ ബണ്ട് കാലവര്‍ഷം ശക്തിപെട്ട് പെരിയാറിലെ നീരൊഴുക്ക് വര്‍ധിക്കുന്നതോടെ മെയ് മാസം അവസാനമാകുമ്പോഴേക്കും തനിയെ തകരുകയാണ് പതിവ്.
ആദ്യകാലങ്ങളില്‍ ആലപ്പുഴ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ നിന്നുമെത്തുന്ന രണ്ട് ഡ്രഡ്ജറുകളാണ് നിര്‍മാണം നടത്തിയിരുന്നത്. പിന്നീട് മണല്‍ ലഭ്യത കുറഞ്ഞതോടെ ഏതാനും വര്‍ഷങ്ങളായി മൂന്ന് ഡ്രഡ്ജറുകള്‍ ഇവിടെ ബണ്ട് നിര്‍മാണത്തിനെത്തിയിരുന്നു. ഓരോ വര്‍ഷവും ബണ്ട് തകരുന്നതോടെ ഡ്രഡ്ജ് ചെയ്ത് കൂട്ടുന്ന മണല്‍ പലപ്പോഴും മണല്‍ മാഫിയ കടത്തിക്കൊണ്ടു പോകുകയാണ് ചെയ്തിരുന്നത്.
പത്ത് മീറ്ററോളം വീതിയില്‍ നിര്‍മിക്കുന്ന മണല്‍ ബണ്ടിനു മുകളിലൂടെ നാട്ടുകാര്‍ക്ക് കാല്‍നടയായും അത്യാവശ്യം ഇരുചക്രവാഹനങ്ങളിലും മറുകരയെത്താനും സഹായകരമാകുമായിരുന്നു. പല വര്‍ഷങ്ങളിലും ബണ്ട് നിര്‍മ്മാണം വൈകുന്നത് മൂലം കാര്‍ഷിക, കുടിവെള്ള മേഖലയില്‍ വന്‍ പ്രതിസന്ധിക്ക് വഴിവച്ചിരുന്നു.
റെഗുലേറ്റര്‍ നിര്‍മാണം ഇടയ്ക്ക് തടസ്സപ്പെട്ടതോടെ ആവശ്യമായി വന്നാല്‍ ഈ വര്‍ഷം കൂടി മണല്‍ ബണ്ട് നിര്‍മിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗം തീരുമാനിച്ചിരുന്നു.
ഇതിനായി രണ്ട് ഡ്രഡ്ജറുകള്‍ പുറപ്പിള്ളിക്കാവിലേക്ക് പുറപ്പെടാന്‍ ആലപ്പുഴയില്‍ തയാറാക്കി നിര്‍ത്തിയിരുന്നു. റെഗുലേറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പെരിയാറില്‍ ഉപ്പ് വെള്ള ഭീഷണിയില്‍ നിന്നും ശാശ്വത പരിഹാരമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a few seconds ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago