പത്തിയൂരില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍
കായംകുളം : ഭൂമി കൈയ്യേറി റോഡ് നിര്‍മിക്കുന്നെന്ന പരാതി നല്കിയ സ്ത്രീകളെയും കുട്ടികളെയും അക്രമിച്ച സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ സ്വദേശി ലാലന്(52)നെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേര്‍ക്കാണു കഴിഞ്ഞ ദിവസം മര്‍ദനമേറ്റത് .
ഇവരുടെ വസ്തുവിലൂടെ കഴിഞ്ഞ മൂന്നിനു രാത്രി ഒന്നരയോടെ ഒരുസംഘം ആളുകള്‍ അനധികൃതമായി റോഡ് വെട്ടുകയും കുടിലുകളും കുളിമുറിയും വേലിയും മറ്റും തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അമ്പാടിയില്‍ ഇന്ദിരാദേവി എന്ന വീട്ടമ്മ കായംകുളം ഡിവൈ.എസ്.പിയ്ക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ സമീപത്തെ വയലില്‍നിന്നു ഒരുസംഘം എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണെടുത്ത് റോഡില്‍ നിരത്തി. ഇതിനെതിരേ സമീപവാസികള്‍ രംഗത്തുവന്നതോടെ സംഘം ഇവരെ തടയുകയും മര്‍ദിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."