HOME
DETAILS

റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി തൊടുപുഴ ഉപജില്ല മുന്നില്‍

  
backup
November 22 2016 | 09:11 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

 

കട്ടപ്പന: ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് കാല്‍വരിമൗണ്ട് സ്‌കൂള്‍ മൈതാനിയില്‍ തുടക്കമായി. ആദ്യദിനത്തില്‍ 32 ഇനങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ 137 പോയിന്റുമായി തൊടുപുഴ ഉപജില്ല വ്യക്തമായ മുന്‍തൂക്കത്തില്‍ കുതിപ്പ് തുടരുന്നു.
വണ്ണപ്പുറം എസ്.എന്‍.എം സ്‌കൂള്‍ 69 പോയിന്റുകളോടെ സ്‌കൂള്‍ തലത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. ഉപജില്ലാ തലത്തില്‍ കട്ടപ്പന 99 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്.
സ്‌കൂള്‍തലത്തില്‍ രണ്ടാമത് തങ്കമണി സെന്റ് തോമസ് ആണ്, 28 പോയിന്റ്. 16 പോയിന്റുമായി എന്‍.ആര്‍ സിറ്റി എസ്.എന്‍ വി.എച്ച്.എസ് മൂന്നാമതും ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് 14 പോയിന്റെടുത്ത് നാലാം സ്ഥാനത്തുമുണ്ട്. ഉപജില്ലാതലത്തില്‍ മൂന്നാംസ്ഥാനം നെടുങ്കണ്ടത്തിനാണ്, 35 പോയിന്റ്. അടിമാലി (33), അറക്കുളം (12) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നിലകള്‍. റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് കാല്‍വരി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. സ്‌കൂള്‍ മേളകള്‍ ഉല്‍സവങ്ങളായി മാറണമെന്നും മല്‍സരങ്ങള്‍ പരസ്പര വിദ്വേഷമായി മാറുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍, ഫാ. ജോഷി മലേക്കുടി, സാലി ജോളി, ലിസമ്മ സാജന്‍, ബിജു കാനത്തില്‍, ബിജുമോന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപകരെയും രാജ്യാന്തരതലത്തില്‍ അടക്കം നേട്ടങ്ങള്‍ കൊയ്ത അത്‌ലറ്റുകളെയും ആദരിച്ചു.
അധ്യാപകരായ മജു ജോസ്, പോള്‍ പി ജോസ്, മോളി, സോജന്‍ സി ജോര്‍ജ്, എം.എന്‍ രാജേന്ദ്രന്‍ എന്നിവരെയും കായികതാരങ്ങളായ സാന്ദ്ര എസ് നായര്‍, ഷെറിന്‍ ജോസ്, സച്ചിന്‍ ബിനു, അഭിജിത്ത് എസ് എ, ആല്‍വിന്‍ ബാബു തുടങ്ങിയവരെയാണ് ആദരിച്ചത്.
ഇന്ന് ക്രോസ് കണ്‍ട്രി ഫൈനല്‍ മല്‍സരങ്ങള്‍ രാവിലെ മുതല്‍ ആരംഭിക്കും. ഹാമര്‍, ജാവലില്‍ ത്രോ, ട്രിപ്പിള്‍ ജംപ്, പോള്‍വാട്ട് തുടങ്ങിയവയിലും വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇന്ന് വൈകിട്ട ്കായികമേള സമാപിക്കും.

ലോങ് ജംപില്‍
മൂന്നാം വര്‍ഷവും ആര്യ ലയന്‍
കാല്‍വരിമൗണ്ട്: സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോംങ് ജംപില്‍ മൂന്നാം വര്‍ഷവും സ്വര്‍ണമെഡല്‍ നേട്ടവുമായി ആര്യ ലയന്‍.
ഇരട്ടയാര്‍ സെന്റ്് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥിനിയാണ് ആര്യ. 2014 ലാണ് ലോങ്്ജംപില്‍ അര്യ ആദ്യമായി സമ്മാനം നേടുന്നത്.
ഇരട്ടയാര്‍ സെന്റ് തോമസിലെ ടോംജി ജോസും,ജിറ്റോ ജോസുമാണ് പരിശീലകര്‍. 100,200 മീറ്ററുകളിലും ആര്യ മത്സരിക്കുന്നുണ്ട്. ചെമ്പകപ്പാറ പൂവകുളത്ത് ലയന്‍-സിജി ദമ്പതികളുടെ മകളാണ് ആര്യ.

5000 മീറ്ററില്‍ സാന്ദ്ര എസ് നായര്‍
കാല്‍വരിമൗണ്ട്: സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാന്ദ്ര എസ് നായര്‍.
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെ ഒന്നാംവര്‍ഷ സയന്‍സ് വിദ്യാര്‍ഥിനിയാണ് സാന്ദ്രാ. കാല്‍വരി മൗണ്ട് ഗവ ഹൈസ്‌കൂളിലെ മജു ജോസാണ് പരീശീലകന്‍.ഈ വര്‍ഷം കോഴിക്കോട് നടന്ന അമച്ച്വര്‍ സൗത്ത് സോണ്‍ മത്സരത്തില്‍ 3000 മീറ്ററില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ദീര്‍ഘദൂര ഇനങ്ങളായ 5000,3000,1500 എന്നി ഇനങ്ങളിലാണ് സാന്ദ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നെടുങ്കണ്ടം സ്വദേശികളായ സന്തോഷ്-അജിത എന്നിവരുടെ മകളാണ്.

ഡിസ്‌ക് ത്രോയില്‍ ചന്തുമോഹന്‍
കാല്‍വരിമൗണ്ട്: കഴിഞ്ഞ തവണ ഫൗള്‍. ഇത്തവണ സ്വര്‍ണ്ണനേട്ടം. ഇരട്ടായര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ സയന്‍സ് വിദ്യാര്‍ഥിയായ ചന്തുവാണ് ഡിസ്‌ക് ത്രോയില്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. ഡിസ്‌ക് ത്രോയിലെ മികച്ച സമയമായ 29.67 മീറ്ററാണ് ചന്തു എറിഞ്ഞത്.കഴിഞ്ഞ വര്‍ഷത്തെ പരാജയമാണ് ഈ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിനു പിന്നിലെന്ന് ചന്തു പറഞ്ഞു. ഇരട്ടായാര്‍ നാലുമുക്ക് മാമ്പള്ളിപ്പറമ്പില്‍ മോഹന്‍-മിനി ദമ്പതികളുടെ മകനാണ് ചന്തു.

ജംപിങ് പിറ്റിലെ അശാസ്ത്രിയത;
വിദ്യാര്‍ഥിക്ക് പരുക്ക്
കാല്‍വരിമൗണ്ട്: ജംപിങ് പിറ്റിനു പുറത്തേയ്ക്ക് തെറിച്ചുവീണ വിദ്യാര്‍ഥിയ്ക്ക് പരുക്കേറ്റു. ജംപിങ്പിറ്റിലെ അശാസ്ത്രീയതയാണ് വിദ്യാര്‍ഥിയുടെ ചാട്ടം പിഴച്ചതിനു കാരണം. പിറ്റിന്റെ വലിപ്പക്കുറവാണ് അപകടത്തിനു കാരണമായത്. മുരിക്കാശ്ശേരി സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അഖില്‍ സാബുവിനാണ് പിറ്റില്‍ നിന്നും പുറത്തേയ്ക്ക് തെറിച്ച് വീണു മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റത്. വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago