നൂറുമേനി വിളയിച്ച കിഴനാട് പാടശേഖരം നാശത്തിന്റെ വക്കില്‍
പാലാ: വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷിയില്‍ നൂറുമേനി വിളയിച്ചിരുന്ന കിടങ്ങൂര്‍ സൗത്ത് കിഴനാട് പാടശേഖരത്തിന്റെ ഭാഗങ്ങള്‍ നാശത്തിന്റെ വക്കില്‍. പാടശേഖരത്തിന്റെ ഒരു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഇഷ്ടിക നിര്‍മ്മാണ സ്ഥലമാണ് പരിസരത്തെ കുടിവെള്ള സ്രോതസ്സ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഭീഷണിയായിരിക്കുന്നത്. ഇഷ്ടികകളത്തിനായി അനധികൃതമായി പാടം നികത്തിയെന്നും പാടശേഖരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൃഷിയിറക്കാന്‍ സാധിക്കുന്നില്ലെന്നും ജലസ്രോതസ്സുകള്‍ വറ്റുകയാണെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്തിലിനെക്കുറിച്ച് അന്വേഷിക്കാന്‍ കലക്ടര്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കാര്യമായ നടപടികള്‍ എടുത്തില്ലെന്നാണ് സമീപവാസികളുടെ ആക്ഷേപം. കിടങ്ങൂര്‍ സൗത്ത് മേഖലയിലെ പ്രധാന നെല്ല് ഉല്പാദന കേന്ദ്രമായിരുന്നു ഒരു കാലത്ത് കിഴനാട് പാടശേഖരം. 60 ഏക്കര്‍ വിസ്തൃതിയിലാണ് ഈ പാടശേഖരം. ഇതിന്റെ ഒരുഭാഗമാണ് ഇപ്പോള്‍ ഇഷ്ടികകളമാക്കിയിരിക്കുന്നത്. പാടത്തെ മണ്ണ് നീക്കം ചെയ്ത് പകരം കരമണ്ണ് നിക്ഷേപിച്ചാണ് പണികള്‍ നടത്തുന്നത്. പാടത്തെ മണ്ണ് നീക്കം ചെയ്തതോടെ സമീപ കിണറുകളിലെ ജലനിരപ്പ് വളരെയധികം താഴ്ന്നിരിക്കുകയാണ്. മീനച്ചിലാറ്റില്‍ നിന്നാണ് മീറ്ററുകള്‍ മാത്രം അകലെയാണ് ഇഷ്ടികക്കളം സ്ഥിതി ചെയ്യുന്നത്. ആറിനും ഇഷ്ടികക്കളത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍ വസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."