HOME
DETAILS
MAL
അക്രമത്തിനു പിന്നില്‍ സുധീരന് ഗ്രൂപ്പുകാര്‍: ഉഴവൂര്‍ വിജയന്
backup
November 22 2016 | 09:11 AM
കോട്ടയം: മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതിലും സഹകരണമേഖലയെ തകര്‍ക്കുവാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയ എന്‍.സി.പി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയ കോണ്‍ഗ്രസ് നടപടിയില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പ്രതിഷേധിച്ചു.
സഹകരണമേഖലയെ തകര്‍ക്കുവാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്ന് യോജിച്ച സമരപരിപാടികള്‍ നടത്തേണ്ടെന്ന് പറയുന്ന കെ.പി.സി.സി പ്രസിഡന്റ്് വി. എം. സുധീരന്റെ ഗ്രൂപ്പുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഉഴവൂര്‍ വിജയന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."