HOME
DETAILS
MAL
അഞ്ചല്‍ രാമഭദ്രന് വധം; മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫ് അറസ്റ്റില്‍
backup
November 22 2016 | 15:11 PM
തിരുവനന്തപുരം: അഞ്ചല്‍ രാമഭദ്രന് വധക്കേസില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫംഗം അറസ്റ്റില്‍. മന്ത്രിയുടെ കുണ്ടറ ഓഫിസിലെ സ്റ്റാഫ് മാക്സണിനെ ആണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഇയാളെക്കൂടാതെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ബാബുപണിക്കര്‍, റിയാസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
2010 ഏപ്രില്‍ 10ന് രാത്രി വീട്ടിനുള്ളില്‍ ഭാര്യയുടേയും രണ്ട് പെണ്‍കുട്ടികളുടേയും മുന്പില് വച്ചാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ രാമഭദ്രന് കൊല്ലപ്പെട്ടത്.
സി.പി.എം നേതാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ട കേസില്‍ ലോക്കല്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് കുടുംബം നല്കിയ പരാതിയെത്തുടര്‍ന്നാണ് സി.ബി.ഐക്കു കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."