നോട്ട് നിരോധനം: പാർലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും.കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണവും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒപ്പം ലോകസഭയില്‍ വോട്ടെടുപ്പോട് കൂടിയ ചര്‍ച്ചയും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്പില് ഇന്ന് 200റോളം പ്രതിപക്ഷ എംപിമാര്‍ ധര്‍ണ്ണ നടത്തുന്നത്. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടക്കും.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."