ശരീഅത്ത് സംരക്ഷണ സമ്മേളനം; പ്രചാരണത്തിന് അന്തിമരൂപമായി
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ സര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടിന് മുതലക്കുളത്ത് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളന പ്രചാരണത്തിന് സ്വാഗതസംഘം യോഗം അന്തിമരൂപം നല്കി. മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 25ന് വൈകിട്ട് നാലിന് ശരീഅത്ത് സംരക്ഷണ റാലികള്‍ നടക്കും. എസ്.വൈ.എസ് ശാഖാതലങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്തും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 57 റെയ്ഞ്ച് തലങ്ങളിലും 26ന് സന്ദേശജാഥകള്‍ സംഘടിപ്പിക്കും. സുന്നി മഹല്ല് ഫെഡറേഷന് മഹല്ല്തലങ്ങളില്‍ ജുമുഅത്ത് പള്ളികളില്‍ 25നും സിസംബര്‍ രണ്ടിനും ഉല്‍ബോധനവും ഫണ്ട് ശേഖരണവും നടത്തും. എസ്.കെ.എസ്.എസ്.എഫ് ശാഖാതലങ്ങളില്‍ ഡിസംബര്‍ ഒന്നിന് വിളംബരജാഥകള്‍ നടത്തും. ത്വലബാ വിങ് സ്ഥാപനങ്ങളില്‍ പര്യടനം നടത്തും. വിഖായ വളണ്ടിയര്‍ മാര്‍ച്ച് സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."