HOME
DETAILS
MAL
തെരുവുനായ: മരിച്ചവരെ കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ കണക്കില്ല
backup
November 23 2016 | 05:11 AM
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ തെരുവുനായ പ്രശ്‌നത്തില്‍ എത്ര ആളുകള്‍ക്ക് പേവിഷബാധ ഉണ്ടായിട്ടുണ്ടെന്നോ മരണം സംഭവിച്ചിട്ടുണ്ടെന്നോയെന്ന കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അടുക്കലില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ഗാഡ്‌ഗെ വ്യക്തമാക്കി. ജോയ്‌സ് ജോര്‍ജ്, എ.സമ്പത്ത് എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളില്‍ വരുന്ന അറിവു മാത്രമേ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
തെരുവുനായ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍പ്പെടുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."