HOME
DETAILS

ഉപതെരഞ്ഞെടുപ്പ്: തൃണമൂലും ബി.ജെ.പിയും സീറ്റ് നിലനിര്‍ത്തി

  
backup
November 23 2016 | 05:11 AM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%83%e0%b4%a3%e0%b4%ae%e0%b5%82%e0%b4%b2%e0%b5%81

 

ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ജയം. നാല് ലോക്‌സഭാ സീറ്റിലേക്കും 10 നിയമസഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ സീറ്റുകളില്‍ രണ്ടു വീതം നേടി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും വിജയം ആവര്‍ത്തിച്ചു. നിയമസഭാ സീറ്റില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ കക്ഷികള്‍ മൂന്നും സിപി.എം രണ്ടും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഓരോന്നും വീതം സീറ്റ് നേടി. മധ്യപ്രദേശ്, അസം എന്നിവിടങ്ങളിലാണ് ബി.ജെ.പി ലോക്‌സഭാ വിജയം നേടിയത്. പശ്ചിമബംഗാളിലും ത്രിപുരയിലും വന്‍തോതില്‍ വോട്ടു വര്‍ധിപ്പിച്ച് ബി.ജെ.പി രണ്ടാമത്തെ വലിയ കക്ഷിയായി. മധ്യപ്രദേശിലെ ഷാദോള്‍ ലോക്‌സഭാ സീറ്റും അസമിലെ ലകിംപൂര്‍ സീറ്റുമാണ് ബി.ജെ.പി നിലനിര്‍ത്തിയത്.
സര്‍ബാനന്ദ സോനോവാള്‍ അസം മുഖ്യമന്ത്രിയായപ്പോള്‍ വന്ന ഒഴിവിലാണ് ലകിംപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ നേപാനഗര്‍ നിയമസഭാ സീറ്റും അസമിലെ ബൈതലങ്‌സോ നിയമസഭാ സീറ്റും ബി.ജെ.പിക്ക് ലഭിച്ചു. അരുണാചലില്‍ ഹയുലിയാങ് നിയമസഭാ സീറ്റിലും ബി.ജെ.പി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കലീകോപുളിന്റെ ഭാര്യ ദസാങ്‌ലൂ പുളാണ് ബി.ജെ.പി ടിക്കറ്റില്‍ ഇവിടെ മത്സരിച്ചു ജയിച്ചത്.
ബംഗാളില്‍ കൂച്ച് ബിഹാര്‍, തംലുക് ലോക്‌സഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. ത്രിപുരയിലെ ഖോവൈ, ബര്‍ജല നിയമസഭാ സീറ്റില്‍ സി.പി.എം വിജയിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി രംഗസ്വാമി വിജയിച്ചു. അരവാക്കുറിച്ചി, തിരുപ്പറംകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലും എ.ഐ.എ.ഡി.എം.കെക്കാണ് വിജയം. പുതുച്ചേരിയിലെ നെല്ലിത്തോപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി.നാരായണസ്വാമി വിജയിച്ചു. ബംഗാളിലെ കൂച്ച്ബിഹാര്‍ ലോക്‌സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാര്‍ഥാപ്രഥീം റോയ് ആണ് വിജയിച്ചത്. 4,90000 വോട്ടുകള്‍ക്കാണ് ബിജെപിയിലെ ഹേമചന്ദ്ര ബര്‍മാനെ പരാജയപ്പെടുത്തിയത്.
ഇടതുമുന്നണിക്കു വേണ്ടി മത്സരിച്ച ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. നേരത്തെ 38000 വോട്ടുകള്‍ക്കായിരുന്നു തൃണമൂല്‍ വിജയിച്ചിരുന്നത്. അത് നാലു ലക്ഷത്തിലേക്കെത്തിക്കാന്‍ പാര്‍ഥാപ്രഥീം റോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago