HOME
DETAILS

രണ്ട് ലക്ഷത്തോളം എ.ടി.എമ്മുകള്‍ അപ്‌ഗ്രേഡ് ചെയ്യും

  
backup
November 23 2016 | 05:11 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d


ന്യൂഡല്‍ഹി:എ.ടി.എമ്മുകള്‍ പുതിയ നോട്ട് സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉള്‍വിസ്താരം പുനക്രമീകരിക്കും. ഈ മാസത്തെ ശമ്പളം വിതരണം ചെയ്യാനായതിനാല്‍ പുനക്രമീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടുലക്ഷത്തോളം എ.ടി.എം മെഷീനുകളാവും ഇത്തരത്തില്‍ പുനക്രമീകരിക്കുക.
ഒരുദിവസം10,200 എന്ന തോതില്‍ 12 ദിവസം കൊണ്ട് രണ്ടുലക്ഷത്തോളം മെഷീനുകള്‍ പുനക്രമീകരിക്കാനാണ് സര്‍ക്കാര്‍ അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 70,000ത്തോളം എ.ടി.എം മെഷീനുകള്‍ മാത്രമാണ് പുതിയ നോട്ടുകള്‍ കൈകാര്യംചെയ്യാന്‍ പാകത്തില്‍ പുനക്രമീകരിക്കപ്പെട്ടത്. പരിശീലനം ലഭിച്ച രണ്ടായിരത്തോളം എന്‍ജിനീയര്‍മാരാണ് മെഷീനുകള്‍ പുനക്രമീകരണം ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്.
നിലവില്‍ സാധുവായ നോട്ടുകളില്‍ 100 രൂപയുടെ നോട്ട് മാത്രമാണ് പ്രയാസമില്ലാതെ എ.ടി.എം മെഷീനില്‍ സ്ഥാപിക്കാന്‍ കഴിയുന്നത്. ചെറിയമാറ്റത്തോടെ രണ്ടായിരത്തിന്റെ നോട്ട് മെഷിനീല്‍ വച്ചിട്ടുണ്ടെങ്കിലും 500 ന്റെ നോട്ട് വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എ.ടി.എം ക്രമീകരണം ശരിയാവാത്തതിനാല്‍ ആവശ്യമായ പണം വിതരണം ചെയ്യാന്‍ റിസര്‍വ് ബാങ്കിനു സാധിച്ചിട്ടില്ല.
രണ്ടാഴ്ച കഴിഞ്ഞാല്‍ രാജ്യത്തെ 80 ശതമാനം എ.ടി.എം കൗണ്ടറുകളും പുനക്രമീകരിക്കാന്‍ കഴിയുമെന്നും ഇതുവഴി നോട്ടുകള്‍ പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്താമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഈ മാസം എട്ടിനു നോട്ട് പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചശേഷം 100ന്റെ നോട്ടുകള്‍ മാത്രമെ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. പുതുതായി ഇറക്കിയ നോട്ടുകളുടെ ആകൃതിയിലെ വ്യത്യാസം കാരണം എ.ടി.എം മെഷീനുകളില്‍ ഇവ സ്വീകരിച്ചിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago