HOME
DETAILS
MAL
ഫ്ളാറ്റ് സമുച്ചയത്തെ ഓരോ വീടുകളായി കണക്കാക്കി വാട്ടര്‍ കണക്ഷന് നല്‍കാനാവില്ലെന്ന് ഹൈക്കോടതി
backup
November 23 2016 | 06:11 AM
കൊച്ചി: ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ളാറ്റുകളെ ഓരോ വീടുകളായി കണക്കാക്കി വാട്ടര്‍ കണക്ഷന് നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫ്ളാറ്റുടമകള്‍ക്ക് വ്യക്തിഗത വാട്ടര്‍ കണക്ഷന് നല്കാന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിനെതിരേ വാട്ടര്‍ അതോറിറ്റി നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ളാറ്റുകളെ ഓരോ വീടുകളായി നിയമപ്രകാരം കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ ഫ്ളാറ്റ് സമുച്ചയത്തിനൊന്നാകെ പൊതുവായ കണക്ഷനാണ് നല്കാന് കഴിയുകയെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഫ്ളാറ്റ് സമുച്ചയത്തിന്റെ അംഗീകൃത പ്രതിനിധി അപേക്ഷ നല്‍കണമെന്നും ഇതനുസരിച്ച് പൊതു കണക്ഷനാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."