ഫൈസല്‍ ബാക്കി വച്ച ഉംറ രഞ്ജിത് ലാല്‍ നിര്‍വഹിക്കും
തിരൂരങ്ങാടി: തീര്‍ഥാടനം സഫലീകരിക്കാനാവാതെ കടന്നുപോയ ഫൈസലിന്റെ ഉംറ കര്‍മം രഞ്ജിത് ലാല്‍ മാധവന് നിര്‍വഹിക്കും. രണ്ടുലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്കിലെ പ്രസിദ്ധ ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്സിലെ സജീവ സാന്നിധ്യമാണ് രഞ്ജിത് ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
''മക്കയിലെത്തി ഉംറയും ഹജ്ജും നിര്‍വഹിക്കണം. അത് കഴിഞ്ഞാല്‍ സമാധാനമായി'' റിയാദിലെ സുഹൃത്തുക്കളോട് ഫൈസല്‍ എപ്പോഴും പറയാറുണ്ടായിരുന്നുവത്രെ. നാട്ടില്‍പോയി തിരിച്ചുവന്നിട്ട് ഉംറ നിര്‍വഹിക്കാമെന്ന പ്രതീക്ഷയിലാണ് അഞ്ചുമാസം മുന്‍പ് ഫൈസല്‍ ലീവിന് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയതിനുശേഷം ഭാര്യയും മൂന്നുമക്കളും ഇസ്ലാം മതം സ്വീകരിച്ചു. ബന്ധുക്കളില്‍നിന്നും മറ്റും നിരന്തരമായുണ്ടായിരുന്ന വധഭീഷണിയും ഫൈസലിനെ വിശ്വാസത്തില്‍നിന്നും പിന്തിരിപ്പിച്ചില്ല.
ഫൈസല്ബാക്കിവച്ച ഉംറയുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ രഞ്ജിത്ത് ലാല്‍ ഇതിന് സ്വമനസാലെ മുന്നോട്ടു വരികയായിരുന്നു. പാലക്കാട് സ്വദേശിയായ രഞ്ജിത്ത് ഏതാനും വര്‍ഷംമുമ്പാണ് ഇസ്ലാം സ്വീകരിച്ചത്. അബൂദബിയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. ഏറെനാളായി ഉംറ നിര്‍വഹിക്കാനുള്ള ആഗ്രഹത്തിലാണ് രഞ്ജിത്ത്. അതിനുവേണ്ടി വിസ സ്റ്റാറ്റസ് മാറ്റി തയാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഫൈസലിന്റെ ദാരുണ അന്ത്യവും നടക്കാതെപോയ ഉംറകര്മവും അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."