HOME
DETAILS
MAL
താവം-ദാലില്‍ റോഡ് ചെളിക്കുളമായി; ഗതാഗതം ദുഷ്കരം
backup
May 20 2016 | 18:05 PM
പഴയങ്ങാടി: ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണ പ്രവൃത്തി നടത്താത്ത്തിനെ തുടര്‍ന്നു താവം-ദാലില്‍ റോഡ് ചെളിക്കുളമായി. ചെറുകുന്ന് പഞ്ചായത്തിലെ പ്രധാന റോഡാണ് മഴ ആരംഭിച്ചതോടെ ഗതാഗതം ദുഷ്കരമായിരിക്കുന്നത്. താവം ശ്രീശക്തി ടാക്കീസിനു സമീപം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. താവം റെയില്‍വേ ഗേറ്റ് അടച്ചാല്‍ വാഹനങ്ങള്‍ കടന്നുപോവുന്ന റോഡു കൂടിയാണിത്. ആവശ്യത്തിനു ഉയരമില്ലാത്തതിനാല്‍ ശ്രീശക്തി മുതല്‍ കൂര്മ്പക്കടവു ജങ്ഷന് വരെ റോഡ് വെള്ളത്തിലാവുന്നത് നിത്യസംഭവമാണ്. പഞ്ചായത്തിലെ മൂന്ന് പ്രദേശങ്ങളെ പഴയങ്ങാടിയുമായി ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ടി.വി രാജേഷ് എം.എല്‍.എ ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ പ്രവൃത്തി നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."