റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന്
കരുനാഗപ്പള്ളി: റയില്‍വേസ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നു മുസ്ലിംലീഗ് തൊടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ യാത്രക്കാരായ നൂറുകണക്കിനാളുകള്ക്കു് ആശ്രയം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓഫിസ് കെട്ടിടത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എച്ച്.സലിം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷാജി മാമ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഇ.എ ജലീല്‍ (പ്രസിഡന്റ് ) സിയ, നൗഷാദ് വലിയ കുളങ്ങര (വൈ. പ്രസിഡന്റ് ) ഷാജി മാമ്പള്ളില്‍ (ജനറല്‍ സെക്രട്ടറി),നിസാര്‍ ചേമത്തറ, എച്ച്.എ റഹിം (സെക്രട്ടറിമാര്‍), അബ്ദുല്‍ ലത്തീഫ് മംഗലത്ത് (ട്രഷറര്‍) എ.എ സലാം, തൊടിയൂര്‍ താഹ, ശിഹാബുദ്ദീന് മാസ്റ്റര്‍, ഐ.ഇബ്രാഹിം കുട്ടി, യൂനുസ് ചിറ്റുമൂല, എച്ച്.സലിം ,എ.എച്ച്.എസ് ഹാരിസ്, ഷാജി മാംമ്പള്ളി ( മണ്ഡലം കൗണ്‍സിലര്‍മാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.റിട്ടേണിങ് ഓഫിസര്‍ അമ്പുവിള ലത്തീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."