HOME
DETAILS

കൊച്ചു ഖത്തര്‍ കാത്തിരിക്കുന്നു, 2022 ലോകകപ്പിനായി

  
backup
November 23 2016 | 07:11 AM

qqtar-worlcup-2022-count-down

 

ദോഹ: കൊച്ചു ഖത്തര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ആ ചരിത്ര ദിനത്തിലേക്ക് ഇനി 72 മാസങ്ങള്‍ മാത്രം. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മിഡിലീസ്റ്റിലെ ആദ്യ ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ്. ആറ് വര്‍ഷത്തെ കൗണ്ട് ഡൗണിന് തുടക്കമിട്ട് കഴിഞ്ഞ ദിവസം രാത്രി ലോകകപ്പ് സംഘാടക സമിതി, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി ഖത്തര്‍ ലോക കപ്പിന്റെ സവിശേഷതകള്‍ പങ്കുവച്ചു.


ടൂര്‍ണമെന്റിന്റെ മുഴുവന്‍ കളിമൈതാനങ്ങളും ഇത്രയും ചുരുങ്ങിയ ദൂരപരിധിക്കുള്ളില്‍ ലഭ്യമാവുന്ന ചരിത്രത്തിലെ ആദ്യ ലോക കപ്പാണിതെന്ന് സംഘാടകര്‍ പറഞ്ഞു. 2022ലെ ലോക കപ്പിന് വേണ്ടി ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളും കേവലം 235 ചതുരശ്ര കിലോമീറ്റര്‍ പരിധിക്കകത്താണ്. ഗ്രേറ്റര്‍ ലണ്ടന്റെ പകുതി വിസ്തീര്‍ണം മാത്രമാണിത്.
കാണികള്‍ക്ക് ഒരു ദിവസം തന്നെ ഒന്നിലധികം കളികള്‍ കാണാന്‍ സാധിക്കുമെന്നതും കളിക്കാര്‍ക്കും കാണികള്‍ക്കും ചുരുങ്ങിയ ദൂരം യാത്ര ചെയ്താല്‍ മതിയെന്നതും ഖത്തര്‍ ലോകകപ്പിന്റെ സവിശേഷതയാണ്. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 55 കിലോമീറ്ററാണ്. അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്‌റ്റേഡിയവും അല്‍വക്‌റ സ്‌റ്റേഡിയവുമാണ് ഏറ്റവും അകലത്തിലുള്ളത്. അല്‍വഅബിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയവും അല്‍റയ്യാനിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയവുമാണ് ഏറ്റവും അടുത്ത്. കേവലം നാലര കിലോമീറ്ററാണ് ഇവ തമ്മിലുള്ള അകലം. ദോഹ മെട്രോയില്‍ സഞ്ചരിക്കുന്ന കാണികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് മിനിറ്റും പരമാവധി ഒരു മണിക്കൂറുമാണ് ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കെത്താന്‍ വേണ്ടത്.


ബ്രസീലിലെ ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരമാവധി ദൂരം 3,140 കിലോ മീറ്ററും ചുരുങ്ങിയ ദൂരം 340 കിലോമീറ്ററുമായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ദിവസം നാല് കളികള്‍ വരെ ഉണ്ടാവും. ചുരുങ്ങിയ യാത്രാ പരിധി കണക്കിലെടുത്താണിത്. ഖത്തര്‍ ലോകകപ്പ് 28 ദിവസങ്ങളില്‍ തീരുമെന്നതും മറ്റൊരു കാരണമാണ്. മറ്റു ലോകകപ്പുകളെ അപേക്ഷിച്ച് നാല് ദിവസം കുറവാണിത്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്നിരുന്ന ടൂര്‍ണമെന്റ് ഖത്തറിലെ ചൂട് പരിഗണിച്ച് നവംബര്‍, ഡിസംബറിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ കുറച്ചത്.
എയര്‍പോര്‍ട്ട്, താമസ സ്ഥലം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ യാത്ര മതിയെന്നതാണ് ഖത്തര്‍ ലോക കപ്പിന്റെ പ്രധാന സവിശേഷതയെന്ന് സുപ്രിം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ഖാത്തര്‍ പറഞ്ഞു.


ലോകത്തിന്റെ മൂന്നില്‍ രണ്ട് ജനതയ്ക്കും ഖത്തറിലെത്താന്‍ എട്ട് മണിക്കൂര്‍ വിമാന യാത്ര മതിയെന്നും ഇത് മറ്റൊരു ലോക കപ്പിനുമില്ലാത്ത പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ബ്രസീല്‍ ലോക കപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ അമേരിക്കന്‍ ടീമിന് ആദ്യ മൂന്ന് കളികള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത് 9,000 എയര്‍ മൈലാണ്. ഇതില്‍ നിന്നു തന്നെ ഖത്തറിലെ ടൂര്‍ണമെന്റ് കളിക്കാര്‍ക്കും കാണികള്‍ക്കും എന്ത് മാത്രം സൗകര്യപ്രദമാണെന്ന് വ്യക്തമാവുമെന്ന് അദ്ദേഹം പറഞ്ഞു. ലോക കപ്പിന്റെ എല്ലാ സ്റ്റേഡിയങ്ങളും മെട്രോ വഴി ബന്ധിപ്പിക്കും. അതിന് പുറമേ ബസ് സര്‍വീസ്, വാട്ടര്‍ ടാക്‌സി തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളും ഉണ്ടാവും. റോഡുകളുടെ വികസനവും കൂടി പൂര്‍ത്തിയാവുന്നതോടെ മികച്ച ഗതാഗത സൗകര്യമായിരിക്കും കളിയാരാധകര്‍ക്ക് ലഭിക്കുക. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ വികസനവും വിവിധ ഹോട്ടലുകളുടെയും താമസ കേന്ദ്രങ്ങളുടെയും നിര്‍മാണവും പൂര്‍ത്തിയാവുന്നതോടെ 2022ല്‍ ഖത്തറിലേക്കൊഴുകുന്ന ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറ്റവും മികച്ച ആതിഥ്യം നല്‍കാന്‍ ഖത്തറിന് സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago