സമൂഹത്തില്‍ സര്‍ഗാത്മകത കുറയുന്നു: വൈശാഖന്‍
കോട്ടയം: പുസ്തകങ്ങളുടെ എണ്ണം പെരുകുന്നുവെങ്കിലും പുസ്തക വില്‍പന കൂടുന്നില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. . ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സി.ജെ. റോയ് അധ്യക്ഷനായി. സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണ സമാഹാരം, ഡോ. പോള്‍ മണലില്‍ എഴുതിയ നാടക സ്മരണകള്‍ 'വേഷമിട്ടവര്‍ സംസാരിക്കുന്നു' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ. പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ സംസാരിച്ചു.
അറുപതു തികയുന്ന കേരളം എന്ന വിഷയത്തില്‍ സാംസ്‌കാരിക സംവാദം പ്രൊഫ. അലക്‌സാണ്ടര്‍ വി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഡോ. ഷൈല ഏബ്രഹാം അധ്യക്ഷനായി. പ്രൊഫ. തോമസ് കുരുവിള ആമുഖ പ്രസംഗം നടത്തി.
ഡോ. ജോസഫ് സ്‌കറിയ (മലയാള വിഭാഗം എസ്.ബി. കോളജ്), ഡോ. അജു കെ. നാരായണന്‍ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എം.ജി. യൂനിവേഴ്‌സിറ്റി) ഡോ. അപ്പു ജേക്കബ് ജോണ്‍, ഡോ. സെല്‍വി സേവ്യര്‍, ഡോ. ജോബിന്‍ ജോസഫ് (ദേവമാതാ കോളജ്) എന്നിവര്‍ പങ്കെടുത്തു. എഴുത്തും വായനയും പരിപാടിയില്‍ അമലിന്റെ പരസ്യക്കാരന്‍ തെരുവ് അവതരിപ്പിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."