HOME
DETAILS
MAL
ഝാര്‍ഖണ്ഡില്‍ ആറ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
backup
November 23 2016 | 08:11 AM
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സി.ആര്‍.പി.എഫും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ ലെയ്റ്റ്ഹാര്‍ ജില്ലയിലെ വനപ്രദേശത്ത് ഇന്ന് രാവിലെ 9 മണിയോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റുകളുടെ കൈയില്‍നിന്നും റൈഫിളുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."