HOME
DETAILS
MAL
ഫീസടക്കാന്‍ പണം പിന്‍വലിക്കാന്‍ സാധിച്ചില്ല; ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
backup
November 23 2016 | 09:11 AM
ബാണ്ഡ: പരീക്ഷയുടെ ഫീസടക്കാന്‍ പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലാണ് സംഭവം. ബി.എസ്.സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സുരേഷ്(18) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ കുറച്ച് ദിവസമായി പണം പിന്‍വലിക്കാനായി സുരേഷ് ബാങ്കില്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നലെയും പണം ലഭിക്കാതെ വന്നതോടെ വീട്ടിലെത്തിയ സുരേഷ് ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ പണം നല്കാന് കഴിയാതെ മൂന്ന് വയസുകാരി ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."