HOME
DETAILS
MAL
ഹിറ്റ്ലറേയും മുസ്സോളിനിയേയും മാതൃകയാക്കുന്നവരാണ് കേന്ദ്രത്തില്‍ ഭരിക്കുന്നത്: മുഖ്യമന്ത്രി
backup
November 23 2016 | 12:11 PM
തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ കേരളത്തിന്റെ വികാരം അറിയിക്കാന്‍ മോദിയെ കാണാന്‍ അനുവദിക്കാത്ത നിലപാടില്‍ കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രി പിണറായി വിജയന് രേഖപ്പെടുത്തിയത്.
മര്യാദകേടെന്നാണ് നടപടിയെ പിണറായി വിമര്‍ശിച്ചത്. നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ വികാരം മനസ്സിലാക്കാന്‍ കേന്ദ്രത്തിനായില്ല. ഹിറ്റ്ലറേയും മുസ്സോളിനിയേയും മാതൃകയാക്കുന്നവരാണ് അവിടെ ഭരിക്കുന്നത്. അവരില്‍ നിന്ന് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ രേഖാമൂലം പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."