HOME
DETAILS
MAL
വ്യാഴാഴ്ച എല്‍.ഡി.എഫ് കരിദിനം ആചരിക്കും
backup
November 23 2016 | 13:11 PM
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി ധരിപ്പിക്കാന്‍ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചതെന്നും, തന്നെ കാണാന്‍ വരേണ്ടന്നും വേണമെങ്കില്‍ ധനകാര്യമന്ത്രിയെ കാണാമെന്നും പറഞ്ഞ നരേന്ദ്ര മോദി കേരളത്തെയാകെ അപമാനിച്ചിരിക്കുകയാണെന്നും വൈക്കം വിശ്വന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."