സഊദിയില്‍ വെളളം- ഊര്‍ജ്ജ വിഭവങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
ജിദ്ദ: വെളളവും മറ്റ് ഊര്‍ജ്ജ വിഭവങ്ങളും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേശീയ പദ്ധതി കൊണ്ടുവരാന്‍ സഊദി മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മേഖലകളില്‍ സാമ്പത്തിക ഉല്പാദനവും സമൂഹത്തിലെ അസന്തുലിതത്വവും കണക്കിലെടുക്കും.
പദ്ധതിയുടെ ഭാഗമായി വൈദ്യുതി ജല സബ്സിഡികള്‍ 200 ബില്യന്‍ റിയാലായി വെട്ടിക്കുറയ്ക്കും. എണ്ണയിതര സബ്സിഡികള്‍ 2020ഓടെ 20 ശതമാനമായി കുറയ്ക്കും. അടുത്ത മാസം തന്നെ സബ്സിഡി നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന. ജല, ഊര്‍ജ്ജ നയങ്ങളിലും പൊളിച്ചെഴുത്ത് ഉണ്ടാകും. പഴയ മന്ത്രാലയം നീക്കി പുതിയ ഊര്‍ജ്ജവ്യവസായ പ്രകൃതി വിഭവ മന്ത്രാലയത്തിന് ചുമതല നല്‍കും.
സഊദി അരാംകോ ചെയര്മാന് ഖാലീദ് അല്‍ ഫാലിഹയാകും ഇതിന്റെ തലവന്‍. ജലവകുപ്പ് പരിസ്ഥിതി, ജലകാര്‍ഷിക മന്ത്രാലയത്തിന് കീഴിലാകും. സര്‍ക്കാര്‍ അധീനതയിലുളള കായിക ക്ലബ്ബുകള്‍ സ്വകാര്യവല്‍ക്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ദേശീയ കളികളില്‍ പങ്കെടുക്കുന്ന എക്സലന്റ് ഗണത്തിലുള്ള സ്പോര്‍ട്സ് ക്ലബ്ബുകള്‍ ആദ്യ ഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കും.
ഒരു വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇതു നടക്കുക. സ്വകാര്യ കമ്പനികളുടെ സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള എല്ലാ ക്ലബ്ബുകളെയും അടുത്തഘട്ടത്തില്‍ പരിഗണിക്കും. സഊദി സ്പോര്‍ട്സ് അതോറിറ്റിക്ക് പുറമെ വാണിജ്യ, നിക്ഷേപ, പ്ലാനിങ് മന്ത്രാലയങ്ങള്‍ ഇതിന് മേല്‍നോട്ടം വഹിക്കും. സ്വകാര്യ കായിക ക്ലബ്ബുകളെ സഹായിക്കാനായി വായ്പകള്‍ നല്‍കും. ഇതിലൂടെ നാല്‍പ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുവാന്നാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."