സഊദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ച ശക്തമായ മഴ ലഭിക്കാന്‍ സാധ്യത
ജിദ്ദ: സഊദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ച ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ജൗഫ്, ഹായില്‍, മക്ക, മദീന, അല്‍ബാഹ, അസീര്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
വെള്ളം കെട്ടിനില്ക്കുന്നതിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു സ്വദേശികളും വിദേശികളും വിട്ടുനില്ക്കണമന്നു സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു. മഴവെളള പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ് ഹുസൈല്‍ അല്‍ഖഹ്താനി പറഞ്ഞു.
ജിദ്ദ നഗരത്തിലും വിമാനത്താവളത്തിലും നേരിയ മഴക്ക്് സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഉത്തര സഊദിയില്‍ നാളെ മുതല്‍ ശക്തമായ ശൈത്യക്കാറ്റ് അനുഭവപ്പെടും. ഉത്തര അതിര്‍ത്തി പ്രവിശ്യയിലും അല്‍ജൗഫിലും വെള്ളിയാഴ്ച രാവിലെ മുതല്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും ഹുസൈന് അല്‍ ഖഹ്താനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."