ഗ്യാസ് സിലിണ്ടറിലും മറിമായം; പുറത്തേക്ക് വരുന്നത് മണ്ണെണ്ണ മണമുള്ള ദ്രാവകം
കാഞ്ഞങ്ങാട്: ഗ്യാസ് സിലിണ്ടറിന്റെ നോബ് തുറക്കുമ്പോള്‍ പുറത്തുവരുന്നത് മണ്ണെണ്ണ മണമുള്ള ചെളി നിറഞ്ഞ ദ്രാവകം. നഗരത്തില്‍ റയില്‍വേ സ്റ്റേഷന് പരിസരത്തെ ഗോള്‍ഡന്‍ ഫ്രഷ് ഹോട്ടലിലാണ് ഈ മറിമായം.
കാഞ്ഞങ്ങാട്ടെ മഡോണ ഏജന്‍സി വഴി വാങ്ങിക്കുന്ന എച്ച്.പി കമ്പനിയുടെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് ചെളി നിറഞ്ഞ ദ്രാവകം വരുന്നത്.
പതിനഞ്ച് ദിവസം മുന്‍പാണ് ഹോട്ടലുടമ റഫീഖിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നത്. തീക്ക് ശക്തി കിട്ടാത്തതും, വളരെ പെട്ടെന്ന് ഗ്യാസ് തീരുന്നതും ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ഗ്യാസിനു പകരം മണ്ണെണ്ണ മണം വരുന്നതായി മനസിലാക്കിയത്.
തുടര്‍ന്ന് സിലിണ്ടര്‍ കമഴ്ത്തിവച്ച് നോബ് പ്രസ് ചെയ്തപ്പോഴാണ് മണ്ണെണ്ണ മണമുള്ള ദ്രാവകം പുറത്തേക്കുവന്നത്. സ്റ്റോക്കുണ്ടായിരുന്ന മറ്റൊരു സിലിണ്ടര്‍ ഉപയോഗിച്ചപ്പോഴും പഴയ അവസ്ഥ തന്നെ.
രണ്ടു സിലിണ്ടറുകളും ഗ്യാസ് ഏജന്‍സിയില്‍ കൊണ്ട് പോയി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ സമ്മതിക്കാന്‍ തയാറായില്ല. റഫീഖ് സിലിണ്ടറില്‍ നിന്നും പുറത്തേക്ക് വന്ന ദ്രാവകം സൂക്ഷിച്ച പാത്രവും ജീവനക്കാര്‍ക്ക് കാണിച്ചതോടെ രണ്ടു സിലിണ്ടറുകള്‍ മാറ്റി നല്കി.
എന്നാല്‍ ഈ സിലിണ്ടര്‍ ഉപയോഗിച്ചപ്പോഴും നിലവിലുള്ള അവസ്ഥ തന്നെയായി. 1075 രൂപ നല്‍കിയാണ് ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കുന്നത്. പ്രതിദിനം രണ്ടു സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതായി റഫീഖ് പറഞ്ഞു. പലതവണ ഗ്യാസ് ഏജന്‍സിയില്‍ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹോട്ടലുടമ പറയുന്നു.
അതേ സമയം ഗ്യാസിന് മണമില്ലാത്തത്തിനാല് സിലിണ്ടറില്‍ ചെറിയ തോതില്‍ കെമിക്കല്‍ ചേര്‍ക്കുന്നതായി ഏജന്‍സി ജീവനക്കാര്‍ പറയുന്നു. ഇതോടെയാണ് ഗ്യാസിലും മായമോയെന്ന സംശയം ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."