ഒപ്പ് ശേഖരണത്തില്‍ വിശ്വാസികള്‍ വഞ്ചിതരാകരുത്
മലപ്പുറം: ഇസ്്‌ലാമിക ശരീഅത്തിന്റെ പരിധിയില്‍ വരുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയത്തില്‍ ചില രാഷ്ട്രീയ, മത വനിതാ സംഘടനകളുടെ നിലപാട് കാപട്യമാണെന്നും അവര്‍ നടത്തുന്ന ഒപ്പ് ശേഖരണത്തില്‍ വിശ്വാസികള്‍ സഹകരിക്കരുതെന്നും എസ്.വൈ.എസ് സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡിന്റെയും ആധികാരിക മത സംഘടന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ശരീഅത്ത് സംബന്ധമായ നിലപാടിനെതിരേ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ചില വനിതാ സംഘടനകളുടെ നീക്കം ശരീഅത്ത് നിന്ദയാണ്. അത്തരം പ്രചാരണങ്ങള്‍ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
പലിശ രഹിത ബാങ്കിന്റെ സാധ്യതകള്‍ ഇന്ത്യക്ക് അനുകൂലമാണെന്ന റിസര്‍വ് ബാങ്കിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ ഫൈസലിന്റെ കൊലയാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ഈ സംഭവത്തിന്റെ പേരില്‍ മത സ്പര്‍ധ വളര്‍ത്താനുള്ള ദുശക്തികളുടെ നീക്കം തിരിച്ചറിയണം. യാതൊരു മുന്നൊരുക്കവുമില്ലാതെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഖേദകരമാണ്. ഇതുമൂലം പൊതുജനങ്ങള്‍ക്ക് നേരിട്ട ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."