ആരോപണങ്ങളും പ്രത്യാരോപണങ്ങളുമില്ലാതെ യു.ഡി.എഫ് അവലോകന ചര്‍ച്ച
കുന്നംകുളം: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമില്ലാതെ തര്‍ക്കങ്ങളോ പരാതികളോ ഇല്ലാതെ കുന്നംകുളത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ച പൂര്‍ത്തിയാക്കി. പരമ്പാരഗത യു.ഡി.എഫ് വോട്ടുകള്‍ നിലനിര്‍ത്താനായെങ്കിലും അടിതട്ടില്‍ ബി.ജെ.പിക്ക് ഉണ്ടായ വളര്‍ച്ചയാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പരാജയത്തിന്റെ പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.
ജില്ലയ്ക്കകത്തും പുറത്തും കാലുവാരലിന്റേയും ചതിയുടേയും കണക്കുകള്‍ നിരത്തി അവലോയവും പ്രസ്ഥാവനകളും നടക്കുമ്പോള്‍ കുന്നംകുളത്ത് യു.ഡി.എഫ് ഒറ്റക്കെട്ടായി ജനവിധിയെ മാനിച്ചായിരുന്നു ചര്‍ച്ച.
അടിതട്ടിലേക്ക് കൃത്യമായി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ എത്തിക്കാനാകാഞ്ഞതോ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് തന്നെയാണ് കുന്നംകുളത്തെ യു.ഡി.എഫ് പക്ഷം.
ന്യൂനപക്ഷങ്ങള്‍ ഏകീകരിക്കുന്നു എന്ന് ഇടതു പക്ഷം വ്യാജപ്രചാരണം നടത്തുക വഴി ബി.ജെ.പിയിലേക്ക് ഹിന്തു വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കാരണമായതാണ് യഥാര്‍ഥത്തില്‍ പരാജയത്തിന്റെ കാരണമെന്നും വിലയിരുത്തി.
ഇനി കുന്നംകുളത്ത് മത്സരിക്കാനില്ലെന്ന് പറഞ്ഞ സ്ഥാനാര്‍ഥി സി.പി ജോണ്‍ എന്നാല്‍ താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ കുന്നംകുളത്തെ പൊതു സമൂഹത്തിന്റെ ഭാഗമായി നിലനില്‍ക്കുമെന്നും ഉറപ്പ് പറഞ്ഞു.
കുന്നംകുളത്തിന്റെ ടൂറിസം വികസനമെന്ന സ്വപനം നഗരത്തിന് നല്‍കിയത് താനാണെന്നും അതിന്റെ പൂര്‍ത്തീകരണത്തിനായി ശ്രമം നടത്തുമെന്നും ജോണ്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.സി ബാബു, രഘുസ്വാമി, ഇട്ടിമാത്തു തുടങ്ങിയ യു.ഡി.എഫ് നേതാക്കളും ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."