HOME
DETAILS

വരുംവരായ്ക നോക്കാത്ത കാര്‍പറ്റ് ബോംബിങ്

  
backup
November 23 2016 | 21:11 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82%e0%b4%b5%e0%b4%b0%e0%b4%be%e0%b4%af%e0%b5%8d%e0%b4%95-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b0

അതിര്‍ത്തിയില്‍ പാക് അധിനിവേശ കശ്മിരില്‍ കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയതു സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഒരുമാസത്തിനിപ്പുറം കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി കേന്ദ്രം വീണ്ടും പ്രഖ്യാപിച്ചു. എന്നാല്‍, ഫലത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പകരം ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ആത്മവിശ്വാസം തകര്‍ത്ത കാര്‍പറ്റ് ബോംബിങ്ങായിരുന്നു അതെന്നാണു ദുസ്സഹമാകുന്ന ജനജീവിതം വെളിവാക്കുന്നത്.
സെപ്റ്റംബര്‍ 29 നാണു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെങ്കില്‍ നവംബര്‍ എട്ടിനാണു നോട്ട് അസാധുവാക്കുന്ന വിളംബരം പ്രധാനമന്ത്രി നടത്തിയത്. 500, 1000 നോട്ടുകള്‍ അസാധുവാകുന്നുവെന്ന പ്രഖ്യാപനം കള്ളപ്പണക്കാരും കള്ളനോട്ടുകാരും ഭീതിയോടെയാണു കേട്ടത്. സാധാരണക്കാരന് അതൊരു പേടിക്കേണ്ട സംഭവമായി തോന്നിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനത്തെ ആ രാത്രിതന്നെ മിക്കവരും വാനോളം പുകഴ്ത്തിയത് അതുകൊണ്ടാണ്.
രണ്ടുദിവസം കഴിഞ്ഞപ്പോഴാണു സംഭവത്തിന്റെ ഗൗരവം സാധാരണക്കാരനു ബോധ്യപ്പെട്ടത്. പത്തിന്റെയും ഇരുപതിന്റെയും അന്‍പതിന്റെയും നൂറിന്റെയും കെട്ടുകള്‍ അതിശീഘ്രം തീര്‍ന്നു. എ.ടി.എമ്മുകള്‍ കാലിയായി. പുതുതായി ഇറക്കിയ രണ്ടായിരത്തിന്റെ കറന്‍സി ബാങ്കുകളിലെത്തിയെങ്കിലും അതു പൊതിയാത്തേങ്ങയായി. രണ്ടായിരത്തിന്റെ നോട്ടിന് എവിടെയും ചില്ലറയില്ല. ഏഴുരൂപയുടെ ചായയ്ക്ക് രണ്ടായിരത്തിന്റെ നോട്ടുകൊടുത്ത് ഈ വര്‍ഷം മുഴുവന്‍ താന്‍ അതേ കടയില്‍നിന്നു ചായ കുടിച്ചുകൊള്ളാമെന്നു വഴിപോക്കനു പറയേണ്ട അവസ്ഥയുണ്ടായതുപോലും വാര്‍ത്തയായി. എന്താണ് ഇതുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചത്. ആരെ ദ്രോഹിക്കാനായിരുന്നു ഇതെല്ലാം. ഏന്തു ലക്ഷ്യമായിരുന്നു ഇതിനുപിന്നില്‍.

കേന്ദ്രം നല്‍കേണ്ട വില
ദിവസങ്ങള്‍ക്കകം ജനങ്ങളുടെ ദുരിതം തീരുമെന്നു കേന്ദ്രം തുടര്‍ച്ചയായി പ്രഖ്യാപിക്കുമ്പോഴും മാസങ്ങള്‍കൊണ്ടു മാത്രമേ പഴയനില കൈവരിക്കാനാവൂവെന്നാണു ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എങ്കില്‍, അടുത്തുനടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അതിന്റെ അനുരണനം കാണാന്‍ കഴിയും. മോദിയും പരിവാരങ്ങളും ഈ ജനദ്രോഹത്തിനു കനത്തവില നല്‍കേണ്ടിവരും. അടുത്തവര്‍ഷം ആദ്യം നടക്കുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനതെരഞ്ഞെടുപ്പില്‍ത്തന്നെ തിരിച്ചടി പ്രതീക്ഷിക്കാം.
ഭരണസിരാകേന്ദ്രമായ ഡല്‍ഹിയിലും ബിഹാറിലും ഉണ്ടായ കനത്ത തിരിച്ചടിക്ക് അസമില്‍ നേടിയ ജയം പകരമാകുന്നില്ല. ഉത്തര്‍പ്രദേശില്‍ ജയിച്ചാലേ അടുത്തതവണ പ്രധാനമന്ത്രിക്കസേരയിലിരിക്കാനായേക്കുമെന്ന ആത്മവിശ്വാസം കിട്ടൂ. കാര്യങ്ങള്‍ ആ വഴിക്കാണു നീങ്ങിയിരുന്നത്. ഇന്നത്തെ സ്ഥിതിയില്‍ യു.പിയില്‍ ബി.ജെ.പി പ്രതീക്ഷവയ്‌ക്കേണ്ടതില്ലെന്നാണു വിലയിരുത്തപ്പെടുന്നത്.
നോട്ട് അസാധുവാക്കി സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയെന്നതു കേരളം പോലൊരു സംസ്ഥാനത്തെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ മനസ്സിലായേക്കില്ല. ഇവിടെ പലര്‍ക്കും ഇതു പ്രയാസമുണ്ടാക്കിയിട്ടുമുണ്ടാവില്ല. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. ബാങ്കുകള്‍പോലും കടന്നുവന്നിട്ടില്ലാത്ത കുഗ്രാമങ്ങളുണ്ടിവിടെ. ജനങ്ങള്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സമ്പാദ്യമായി വീട്ടില്‍ സൂക്ഷിക്കാറാണു പതിവ്. ആ അവസ്ഥ നിലനില്‍ക്കേ നോട്ടുനിരോധനം ഫലത്തില്‍ അവരുടെ അന്നമാണു മുട്ടിച്ചത്. അവിടങ്ങളില്‍ ഇപ്പോള്‍ ഹെലികോപ്ടറില്‍ നോട്ടെത്തിച്ചു വിതരണംചെയ്യാന്‍ ശ്രമിക്കുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ദീര്‍ഘവീക്ഷണമില്ലാതെ നടപ്പില്‍ വരുത്തിയ പരിഷ്‌കാരം ഒട്ടൊന്നുമല്ല സാധാരണക്കാരെ വലയ്ക്കുന്നത്. എന്നാല്‍, നിലവിലുള്ള സ്ഥിതി മറികടന്നു സാമ്പത്തികനില പുഷ്ടിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനായാല്‍ 2019 ലെ തെരഞ്ഞെടുപ്പ് അനുകൂലമാക്കാന്‍ കഴിഞ്ഞേക്കും.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചു വാര്‍ത്തകളില്‍ നിറഞ്ഞ പ്രധാനമന്ത്രി സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ ഇച്ഛാശക്തികൊണ്ടു നടപ്പാക്കുകയാണെന്നാണു വെളിവാകുന്നത്. ഇത് തെറ്റായ നയമാണെന്നും ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും സ്ഥാപിക്കാനാണു പ്രതിപക്ഷത്തിനു കഴിയേണ്ടത്. അതിനു കഴിയാതിരുന്നാല്‍ മോദി കൂടുതല്‍ കരുത്താര്‍ജിക്കും. അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചതും സ്മരണീയമാണ്. ഇടത്തരക്കാരില്‍ താഴെത്തട്ടുകാരെയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തം. സാമ്പത്തികമേഖലയുടെ വളര്‍ച്ച അവരിലൂടെയാണെന്ന തിരിച്ചറിവാണ് അതിനുകാരണം. തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ബി.ജെ.പിയുടെ ആദ്യറാലിയില്‍ നോട്ട് അസാധുവാക്കിയതില്‍ ഊന്നിയാണു മോദി പ്രസംഗിച്ചതെന്നത് ഇതിനുദാഹരണമാണ്.

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇടിവ്
നാണയം പിന്‍വലിച്ചതു സാമ്പത്തികരംഗത്തിനു കനത്ത ആഘാതമാണ് ഏല്‍പിച്ചത്. പ്രതിശീര്‍ഷവരുമാനത്തില്‍ ഒരു ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തിയത് ആഗോള സാമ്പത്തികനിലയില്‍ ഇന്ത്യയുടെ തളര്‍ച്ചയാണു വ്യക്തമാക്കുന്നത്. തൊഴില്‍മേഖലയിലും സാമ്പത്തികമേഖലയിലും മോദിയുടെ രണ്ടരവര്‍ഷത്തെ ഭരണത്തിന് ഏറെയൊന്നും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന അവസ്ഥ നിലനില്‍ക്കെത്തന്നെ ഉണ്ടായ പുതിയപരിഷ്‌കാരങ്ങള്‍ ഗുരുതരപ്രതിസന്ധിയിലാണു രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷെയര്‍ മാര്‍ക്കറ്റിലുണ്ടായതും തുടരുന്നതുമായ ഇടിവ് ഇതിന്റെ പ്രത്യക്ഷോദാഹരണമാണ്. എന്നാല്‍, നോട്ട് അസാധുവാക്കുന്നതു ബാങ്കുകള്‍ക്ക് നേട്ടമുണ്ടാക്കുന്നതായി. നവംബര്‍ പത്തു മുതല്‍ ഇതുവരെ ആറുലക്ഷം കോടി രൂപ ബാങ്കുകള്‍ ശേഖരിച്ചതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു.

പ്രതിപക്ഷത്തിന് വജ്രായുധം
ബി.ജെ.പിയുടെ അപ്രമാദിത്വത്തിനെതിരേ പ്രതിപക്ഷത്തിനു ലഭിച്ച വജ്രായുധമാണു നോട്ട് അസാധുവാക്കല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരിക്കല്‍പ്പോലും ജനദ്രോഹനടപടികള്‍ക്കെതിരേ യോജിച്ച പ്രക്ഷോഭം നടത്താന്‍ കഴിയാതിരുന്ന അവര്‍ക്ക് ഒരു വടി വീണുകിട്ടിയിരിക്കുന്നു. ഇതു ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ടോയെന്നതു സംശയമാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി എന്നീ പാര്‍ട്ടികള്‍ക്ക്.
ഭരണപക്ഷത്തുള്ള എന്‍.ഡി.എ മുന്നണിയിലെ അംഗങ്ങളായ അകാലിദളും ശിവസേനയും പ്രതിപക്ഷത്തിനൊപ്പമുണ്ടെന്നതു നേട്ടമാണെങ്കിലും ജനതാദള്‍ യു, ബിജു ജനതാദള്‍, എന്‍.സി.പി, ഡി.എം.കെ, തെലുങ്കുദേശം, തെലങ്കാന രാഷ്ട്രസമിതി എന്നിവ നോട്ട് അസാധുവാക്കിയതിനെ അനുകൂലിക്കുന്നുണ്ടെന്നതും ഓര്‍ക്കേണ്ടതുണ്ട്. ലോക്‌സഭയുടെ ശീതകാലസമ്മേളനം അടുത്തമാസം പകുതിവരെ നീളുമെന്നതിനാല്‍ പ്രതിപക്ഷത്തിനു തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിപ്പിക്കാനും നടപ്പാക്കിയെടുക്കാനും ആവശ്യത്തിലേറെ സമയമുണ്ട്, പ്രത്യേകിച്ച് കേരളം മുഖ്യമായി നേരിടുന്ന സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍.

ജനങ്ങളുടെ പ്രതികരണം
കള്ളപ്പണക്കാര്‍ റദ്ദാക്കിയ നോട്ടുകള്‍ കത്തിച്ചുകളയുന്നതായ വാര്‍ത്തകള്‍ വരുമ്പോഴും അധ്വാനിച്ചുണ്ടാക്കിയ പണം കള്ളപ്പണത്തിന്റെ ഗണത്തില്‍പ്പെടുമോയെന്നു ജനങ്ങള്‍ ആശങ്കപ്പെടുന്നു. സോഷ്യല്‍ മീഡിയകളില്‍ നോട്ട് അസാധുവാക്കിയതിന് അനുകൂലമായും പ്രതികൂലമായും സ്റ്റാറ്റസുകള്‍ വരുന്നു. ഇതുമൂലം കലാപമുണ്ടാകില്ലേ എന്നു സുപ്രിംകോടതിപോലും ചോദിക്കുന്നു. ഭയപ്പെടാന്‍ ഇതില്‍ക്കൂടുതലൊന്നും വേണ്ട. ചിലയിടങ്ങളില്‍ അക്രമാസക്തരായ ജനങ്ങള്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത വാര്‍ത്ത വരുന്നു. സാമ്പത്തികമേഖലയില്‍ അരക്ഷിതാവസ്ഥ തുടരുന്നിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യും.
ചെറുകിട കച്ചവടക്കാരും ബിസിനസുകാരും മറ്റുമാണ് നോട്ട് അസാധുവാക്കലിന്റെ തിക്തഫലം കൂടുതല്‍ ഏറ്റുവാങ്ങിയത്. മോദിക്കും പരിവാരങ്ങള്‍ക്കും അവര്‍ അടുത്തകാലത്തൊന്നും മാപ്പു നല്‍കിയേക്കില്ല. വിവാഹം, ആശുപത്രിച്ചെലവ് എന്നിവയെപ്പോലും ഒഴിവാക്കാതെയായിരുന്നു നോട്ട് അസാധുവാക്കല്‍ എന്നതിനാല്‍ സാധാരണക്കാരെ അതു നേരിട്ടു ബാധിച്ചുവെന്നതു നിസ്തര്‍ക്കമാണ്. പുതിയ നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും വരുമ്പോഴും എന്തുകൊണ്ട് ഇതൊക്കെ നേരത്തെയാക്കിയില്ല എന്ന ചോദ്യവും ഉയരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  12 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  20 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  28 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago