എല്‍.ഡി.എഫിന്റെ വിജയം സ്വന്തം തലയിലാക്കി അഭിലാഷ്
എരുമപ്പെട്ടി: എല്‍.ഡി.എഫിന്റെ വിജയം സ്വന്തം തലയിലും ആഘോഷമാക്കിയ പ്രവര്‍ത്തകനാണ് കുന്നംകുളം നിയോജക മണ്ഡലത്തില്‍ വിജയാഘോഷത്തില്‍ ശ്രദ്ധേയനായത്. എരുമപ്പെട്ടി സ്വദേശി അഭിലാഷാണ് തലമുടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ മാതൃക തീര്‍ത്ത് ആഘോഷം വേറിട്ട കാഴ്ചയാക്കിയത്.
ഡ്രൈവറായി ജോലിചെയ്യുന്ന അഭിലാഷിന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമാണ് സി.പി.എം. അതോടൊപ്പം തന്നെ പ്രിയങ്കരനാണ് എ.സി മൊയ്തീനെന്ന ജനനേതാവും. അതുകൊണ്ട് തന്നെയാണ് എല്‍.ഡി.എഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ സ്വന്തം തലതന്നെ ഉപയോഗപ്പെടുത്തിയത്.
എ.സി മൊയ്തീന്റെ ഫല പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അഭിലാഷ് തന്റെ തലയില്‍ മുടികൊണ്ട് സി.പി.എമ്മന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ഒരുക്കിയത്.
എ.സി മൊയ്തീന്റെ വിജയത്തിലുള്ള ആത്മവിശ്വാസമാണ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തന്നെ തലയില്‍ ചിഹ്നം തീര്‍ക്കാന്‍ അഭിലാഷിന് പ്രേരണയായത്. എരുമപ്പെട്ടി ഷൈമ ബ്യൂട്ടി പാര്‍ലറില്‍ ബ്യൂട്ടീഷന് ഷെമീറിന്റെ കരവിരുതിലാണ് അഭിലാഷിന്റെ തലയില്‍ സി.പി.എമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം രൂപപ്പെട്ടത്.
അഭിലാഷിന്റെ മുടി ചിഹ്നത്തിന്റെ മാതൃകയില്‍ വെട്ടിയെടുക്കാന്‍ ഷെമീറിന് അരമണികൂറിലധികം സമയം വേണ്ടി വന്നു.
അരിവാള്‍ ചുറ്റിക നക്ഷത്രം തലയിലേന്തികൊണ്ട് ബൈക്കില്‍ സുഹൃത്തുക്കളോടൊപ്പം ആഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുത്ത അഭിലാഷായിരുന്നു നിയോജക മണ്ഡലത്തിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."