സഹകരണ ബാങ്ക് നിക്ഷേപ പിരിവുകാര് ഉപവസിച്ചു
കണ്ണൂര്‍: സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ ദുഷ്പ്രാചാരണം അവസാനിപ്പിക്കുക, 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള നിക്ഷേപ പിരിവുകാരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ സഹകരണബാങ്ക് നിക്ഷേപ പിരിവുകാര് ഉപവാസ സമരം നടത്തി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സഹകരണ എംപ്ലോയീസ് ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് കെ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
എ പവിത്രന് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എന്‍.വി അജയകുമാര്‍, കെ.കെ നാരായണന്, പി.പി ദാമോദരന്‍, കെ ഷാജി, ശശിമോഹന്‍, പി രാമചന്ദ്രന്, പി.കെ വിജയന്, പി.പി രവീന്ദ്രന്, കെ ലീല, ഇ.കെ പ്രഭാകരന്, അനൂപ് ചന്ദ്രന്, കെ.പി.വി പ്രീത, പി മുകുന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."