ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഓണ്‍ലൈന്‍ തകരാര്‍ പരിഹരിച്ചില്ല
കാഞ്ഞങ്ങാട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷക്കുള്ള ഓണ്‍ലൈന്‍ തകരാര്‍ പരിഹരിച്ചില്ല. സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. എന്നാല്‍ ഓണ്‍ലൈനില്‍ അപേക്ഷകള്‍ കയറുന്നില്ലെന്നു ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലേയും പ്രധാനധ്യാപകര്‍ പറയുന്നു. അതേ സമയം സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കുന്നതിനു വേണ്ടി അര്‍ഹരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പല ഓഫിസുകളിലും കയറി ഇറങ്ങിയാണ് ഇതിനു വേണ്ട രേഖകള്‍ സംഘടിപ്പിച്ചത്.
എന്നാല്‍ ഈ രേഖകളൊക്കെയും സ്‌കൂളില്‍ എത്തിച്ചെങ്കിലും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് സ്‌കൂള്‍ അധ്യാപകര്‍. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനിയെന്തു ചെയ്യണമെന്ന ആധിയിലാണ് അധ്യാപകരും രക്ഷിതാക്കളും.
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി തവണ സ്‌കൂള്‍ അധ്യാപകര്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയെങ്കിലും തകരാര്‍ പരിഹരിച്ചിട്ടില്ല.
ഇതോടെ ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിന്റെ കാര്യം പ്രയാസമാകുമെന്ന ആശങ്കയിലാണു രക്ഷിതാക്കളും അധ്യാപകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."