HOME
DETAILS

തീരദേശ പരിപാലന നിയമം: സൈക്കിളില്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി

  
backup
November 24 2016 | 05:11 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b8%e0%b5%88%e0%b4%95

തൃക്കരിപ്പൂര്‍: തീരദേശ പരിപാലന നിയമത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ പരാതി കെട്ടുകളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരായ വലിയപറമ്പിലെ പി.കെ.സി ഹാഷിമും യു സുഹൈലും സൈക്കിളില്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കു നിവേദനം നല്‍കി. ഈ മാസം എട്ടിനാണു യൂത്ത് ലീഗ് പ്രവര്‍ത്തകരായ രണ്ടുപേരും തൃക്കരിപ്പൂരില്‍ നിന്നു സൈക്കിളില്‍ യാത്രയായത്.
കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ എന്ന നിയമത്തിന്റെ ഫലമായി ഇന്ത്യയിലെ ജലാശയങ്ങളോടു ചേര്‍ന്നു കിടക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും വലിയ പ്രതിസന്ധി നിര്‍മാണ മേഖലയില്‍ രൂപപ്പെട്ടിരിക്കുകയാണ്. സമുദ്രത്തില്‍ നിന്നു 200 മീറ്ററും പുഴയില്‍ നിന്നു 100 മീറ്ററും അകലത്തില്‍ മാത്രമേ വീടുകളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ആദ്യം വന്ന ഉത്തരവ്. പിന്നീടതു സമുദ്രത്തില്‍ നിന്നു 100 മീറ്ററും പുഴയില്‍ നിന്നു 50 മീറ്ററും അകലത്തില്‍ ഇളവു ലഭിച്ചു. ഈ അവസ്ഥയാണ് ഇന്നും തുടരുന്നത്.
മൂന്നു ഭാഗം കടലും ഒരു ഭാഗം പുഴയും ചുറ്റപ്പെട്ട വലിയപറമ്പ പഞ്ചായത്ത് പോലെയുള്ള പ്രദേശങ്ങളില്‍ പുഴയില്‍ നിന്നു കടലിലേക്കുള്ള ആകെ ദൂരം ശരാശരി 50 മുതല്‍ 800 മീറ്റര്‍ മാത്രമാണ്. ഇത്തരം പ്രദേശങ്ങളില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനത്തിനും നിയമ പരിരക്ഷ കിട്ടാതെ വലിയ പ്രയാസത്തിലാണ് ജനങ്ങള്‍. പല കെട്ടിടങ്ങള്‍ക്കും പൊളിച്ചു മാറ്റാനുള്ള നോട്ടിസ് നല്‍കിയിരിക്കുകയാണ്. വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിനു നിയമ പരിരക്ഷ നല്‍കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു. പി.കെ.സി ഹാഷിം, യു സുഹൈല്‍ എന്നിവര്‍ക്കൊപ്പം തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ എം.സി ശിഹാബ് മാസ്റ്റര്‍, പി.സി ഇസ്മായില്‍, എ.ജി.സി ശംഷാദ്, ടി.വി റിയാസ്, എ ദുല്‍കിഫ് ലി, എം.ടി.പി അബ്ദുല്ല, ടി ഫൈസല്‍, സഈദ് എം വലിയപറമ്പ എന്നിവരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  19 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  20 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago