കന്നിമത്സരത്തില്‍ തന്നെ താരമായി അഫ്‌നിത
തന്റെ ആദ്യ മത്സരത്തില്‍തന്നെ ട്രാക്കിലെ താരമായി മാറിയിരിക്കുകയാണ് അഫ്‌നിത സി റഫീഖ് എന്ന കൊച്ചുമിടുക്കി. ശക്തമായ മത്സരം നടന്ന സബ്ജൂനിയര്‍ വിഭാഗം 80 മീറ്റര്‍ ഹര്‍ഡ്ല്‍സിലാണ് എല്ലാവരുടെയും പ്രതീക്ഷതെറ്റിച്ച് അഫ്്‌നിത പൊന്നണിഞ്ഞത്. ട്രാക്കില്‍ പയറ്റി തെളിഞ്ഞ മാര്‍ബേസിലിന്റെയും കോതമംഗലം അഗസ്റ്റിന്‍സ് ഗേള്‍സ് സ്‌കൂളിലെയും മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് അഫ്‌നിത സ്വര്‍ണമണിഞ്ഞത്.
പെരുമ്പാവൂര്‍ ഗവ. വി.എച്ച്.എസ്.എസ് താരമായ അഫ്‌നിത മെഡല്‍ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഇന്നലെ മഹാരാജാസിന്റെ സിന്തറ്റിക്ക് ട്രാക്കില്‍ ഇറങ്ങിയത്. പരിചയക്കുറവ് കാരണം സ്‌പൈക്ക് പോലും ഉപയോഗിക്കാതെയാണ് അഫ്‌നിത മീറ്റിനെത്തിയത്. എന്നാല്‍ മത്സരം ആരംഭിച്ചതോടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അഫ്‌നിതയുടെ കുതിപ്പ് സര്‍ണത്തിലാണ് അവസാനിച്ചത്. 15.3 സെക്കന്റിലാണ് അഫ്‌നിത ഫിനിഷിങ് ലൈന്‍ തൊട്ടത്.
ഒന്നാമതെത്തുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും മെഡല്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അഫ്‌നിത പറഞ്ഞു. സംസ്ഥാന മീറ്റിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ഈ കൊച്ചുമിടുക്കി. പെരുമ്പാവൂര്‍ കണ്ടംതറ സ്വദേശികളായ റഫീഖ്‌സീനത്ത് ദമ്പതികളുടെ മകളാണ് അഫ്‌നിത. പി.എല്‍. റജീനയാണ് പരിശീലക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."