HOME
DETAILS
MAL
ചൈനയില്‍ നിര്‍മാണത്തിലിരുന്ന ഊര്‍ജനിലയം തകര്‍ന്ന് 40 മരണം
backup
November 24 2016 | 05:11 AM
ബീജിങ്: ചൈനയില്‍ നിര്‍മാണത്തിലിരുന്ന ഊര്‍ജനിലയം തകര്‍ന്ന് 40 പേര്‍ മരിച്ചു. ജിയാംഗ്‌സിയിസിയിലെ ഫെംഗ്‌ഷെംഗില്‍ നിര്‍മാണത്തിലിരിക്കുന്ന നിലയത്തിന്റെ കൂളിങ് ടവര്‍ ആണ് തകര്‍ന്ന് വീണത്. പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.
തകര്‍ന്നു വീണ ഭാഗത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ നിര്‍മാണമേഖലയിലുണ്ടാവുന്ന അപകടങ്ങള്‍ സര്‍വസാധാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."