HOME
DETAILS
MAL
ഇന്ത്യന്‍ വംശജയായ നിക്കി ഹാലെ യു.എന്നിലെ യു.എസ് സ്ഥാനപതിയാകും
backup
November 24 2016 | 05:11 AM
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡറായി ഇന്ത്യന്‍ വംശജയായ നിക്കി ഹാലെയെ തെരഞ്ഞെടുത്തു. ഇപ്പോള്‍ സൗത്ത് കരോലിന ഗവര്‍ണറായ അവര്‍ അധികാരമേല്‍ക്കുന്നതോടെ യു.എന്നിലെ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ അംബാസഡറായി മാറും. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് സിഖ് വംശജയായ നിക്കി ഹാലെയുടെ കുടുംബം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തയായ നേതാക്കളില്‍ ഒരാളാണ് നിക്കി. ആറുവര്‍ഷം മുമ്പാണ് അവരെ സൗത്ത് കരോലിന ഗവര്‍ണറായി തെരഞ്ഞെടുക്കുന്നത്. ഇവിടത്തെ ആദ്യ വനിതാ ഗവര്ണര്കൂടിയാണ് അവര്‍.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റ് റാങ്കിലുള്ള ആദ്യവനിതാ നിയമനമാണ് ഇത്. ഗവര്‍ണര്‍ സ്ഥാനത്ത് അവര്‍ രണ്ടാം തവണയാണെങ്കിലും വിദേശനയത്തിലും രാജ്യതന്ത്രജ്ഞതയിലും ഇവരുടെ പരിജ്ഞാനത്തെ കുറിച്ച് ഭിന്നാഭിപ്രായമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."