കാര്‍ഷിക സെന്‍സസ് രണ്ടാം ഘട്ടം ആരംഭിക്കുന്നു
കോട്ടയം: ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന കാര്‍ഷിക സെന്‍സസ് രണ്ടാം ഘട്ടത്തിലേക്ക്. ഒന്നാം ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത.് ജില്ലയിലെ ഒന്‍പത് ബ്ലോക്കുകളില്‍ കംപ്യൂട്ടര്‍ മുഖേന തെരഞ്ഞെടുക്കുന്ന വീടുകളിലെ വസ്തുവിന്റെ വിവരം, കുടിയായ്മ, ഭൂവിനിയോഗം, ജലസേചനവും സ്രോതസ്സുകളും വിളകളുടെ വിസ്തൃതി എന്നീ വിവരങ്ങളാണ് ശേഖരിക്കുക. പ്രത്യേകമായി വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതുമായി ബന്ധപ്പെട്ട് ഇന്വെസ്റ്റിഗേറ്റര്മാര്ക്കുള്ള പരിശീലനം ഇന്നലെ നടന്നു. ഐ.എം.എ ഹാളില്‍ നടന്ന പരിശീലന പരിപാടി ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡയറക്ടര്‍ കെ.ദാമോദരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്ജ് അധ്യക്ഷയായി. കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ജാന്‍സി .കെ.കോശി, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. ബി. ശ്രീകല എന്നിവര്‍ സംസാരിച്ചു. ജില്ലാ ഓഫിസര്‍ എം. കെ.സഹജന് സ്വാഗതവും റിസര്‍ച്ച് ഓഫിസര്‍ കെ. അഭിലാഷ് നന്ദിയും പറഞ്ഞു. റിസര്‍ച്ച് ഓഫിസര്‍ എം.കെ.ശ്യാംനാഥ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."