പ്രതിയെ വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയ ബന്ധു അക്രമാസക്തനായി; രണ്ടു പൊലിസുകാര്‍ക്ക് പരുക്ക്
വളാഞ്ചേരി: പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടാനായി സ്റ്റേഷനിലെത്തിയയാള്‍ അക്രമസക്തനായി. സംഭവത്തില്‍ സുരേഷ് കുമാര്‍, സി.പി.ഒ രതീഷ് എന്നീ രണ്ടു പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളാഞ്ചേരി പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. മോഷണശ്രമം നടത്തിയെന്ന പരാതിയില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത താനാളൂര്‍ സ്വദേശി ശിഹാബുദ്ദീ (18) നെ വിട്ടുകിട്ടുന്നതിനായി സ്റ്റേഷനിലെത്തിയ ജ്യേഷ്ഠസഹോദരന് അബ്ദുള്ള (27) യാണ് സ്റ്റേഷനിലെ ഫയലുകള്‍ വലിച്ചെറിയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ അക്രമിക്കുകയും ചെയ്തത്. വളാഞ്ചേരിയിലെ ഒരു ജ്വല്ലറി സ്ഥാപനത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെത്തി ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു നാട്ടുകാര്‍ പിടിച്ചു പൊലിസില്‍ ഏല്‍പ്പിച്ചതായിരുന്നു ശിഹാബുദ്ദീനെ.
താനാളൂര്‍ സ്വദേശികളായ ഇരുവരും മൂടാലില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. മദ്യലഹരിയിലായിരുന്ന ഇരുവരും സ്റ്റേഷനിലെ കസേരകളും ബാത്ത് റൂം ഡോറും അടിച്ചുതകര്‍ക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലിസ് കേസെടുത്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."