തെരുവുനായയുടെ കടിയേറ്റു നാലുപേര്‍ക്ക് പരുക്ക്
ചാവക്കാട്: നാലുപേരെ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് സ്‌റ്റേഷനുമുന്നിലായിരുന്നു സംഭവം. തീരദേശമേഖലയില്‍ തെരുവുനായ, പൂച്ച, എലി എന്നിവ കടിച്ച് ഇരുപതിലേറെപ്പേര്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ദിവസം മാത്രം ചികിത്സതേടിയെത്തെി
മറ്റുദിവസങ്ങളില്‍ ശരാശരി പത്തിലധികം പേര്‍ തെരുവുനായ കടിച്ച് ചികിത്സതേടിയെത്താറുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമുതല്‍ ആറുവരെയാണ് പൊലിസ് സ്‌റ്റേഷനു മുന്നില്‍ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഷാകുലരായ നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.
പൊലിസ് സ്‌റ്റേഷനു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രസവിച്ചുകിടന്നിരുന്ന പട്ടിയാണ് പരാക്രമം കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലിസ് സ്‌റ്റേഷന്‍, താലൂക്ക് ഓഫീസ് എന്നിവയുടെ പരിസരങ്ങളില്‍ നിരവധി തെരുവുനായ്ക്കള്‍ തമ്പടിച്ചിട്ടുണ്ട്.
ഓഫിസുകളില്‍ പലവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ ഇവയുടെ ആക്രമണത്തിനിരയാകുന്നതു പതിവാണ്.
ചേന്ദമംഗലം, ബ്ലാങ്ങാട് ബീച്ച്, തിരുവത്ര എന്നിവിടങ്ങളില്‍നിന്നാണ് തെരുവുനായയുടെ കടിയേറ്റ് കൂടുതല്‍പ്പേരും ചികിത്സതേടിയെത്തിയത്.
അകലാട്, മണത്തല, വടക്കേക്കാട് എന്നിവിടങ്ങളില്‍നിന്നാണ് പൂച്ചയുടെ കടിയേറ്റ് നിരവധിപ്പേര്‍ ചികിത്സതേടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."