HOME
DETAILS

ഏതു നിമിഷവും തകരാവുന്ന നിലയില്‍ കാര്‍ലക്കോട് പാലം

  
backup
November 24 2016 | 06:11 AM

%e0%b4%8f%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8

പേപ്പാറ: കാട്ടിനകത്ത് ഒരു തട്ടികൂട്ട് പണിയുടെ തട്ടിപ്പിന്റെ കഥകള്‍ പുറത്ത്. വനമേഖലയില്‍ നിന്നും നാട്ടിലെത്താന്‍ നിര്‍മിച്ച പാലത്തിന്റെ നിര്‍മാണത്തിലാണ് വന്‍ ക്രമക്കേട് നടന്നിരിക്കുന്നത്. അഗസ്ത്യവന മേഖലയിലെ ആദിവാസി സമൂഹത്തിന്റെ യാത്രാ സൗകര്യം ലക്ഷ്യമിട്ടു നിര്‍മിച്ച കാര്‍ലക്കോട് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത് ഈ ക്രമക്കേടിന്റെ ഭാഗമാണെന്നാണ് പരാതി.
നിര്‍മാണത്തിലെ അപാകത മൂലം പല ഭാഗത്തും വിള്ളല്‍ വീണതോടെ പാലം അപകടാവസ്ഥയിലായി. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലില്‍ പാലം പൂര്‍ണമായും തകരുമെന്ന ഭീതിയിലാണ് ആദിവാസികള്‍. 201213 വര്‍ഷത്തിലാണ് ജി.കാര്‍ത്തികേയന്റെ ശ്രമഫലമായി വയലാര്‍ രവി എം.പിയുടെ ഫണ്ടില്‍ നിന്നനുവദിച്ച പണമുപയോഗിച്ച് പാലം പണിതത്.
കാര്‍ലക്കോട് ആറിനു കുറുകെ നിര്‍മിച്ച പാലത്തില്‍ ഇപ്പോള്‍ തന്നെ വിള്ളല്‍ വീണു. പാലത്തിന്റെ സ്ലാബ് സ്ഥാപിക്കാനുള്ള പാര്‍ശ്വഭിത്തി നിര്‍മാണത്തിലെ അപാകതയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം. ഇരുവശത്തും പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്തു സ്ലാബ് വാര്‍ക്കണം. ഇങ്ങനെ പാര്‍ശ്വഭിത്തി നിര്‍മിച്ചു മണ്ണുനിറച്ച ഭാഗത്താണ് ഇപ്പോള്‍ വിള്ളല്‍ വീണത്. മഴയില്‍ ഇവിടെ നിറച്ചിരുന്ന മണ്ണ് ഒലിച്ചിറങ്ങിത്തുടങ്ങി.താമസിയാതെ തന്നെ പാലം തന്നെ അപ്രത്യക്ഷമാകുമെന്നാണു അധികൃതര്‍ വിലയിരുത്തുന്നത്. നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയും മുമ്പേ പാലം അപകടാവസ്ഥയിലായതു ഗൗരവത്തിലെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതു സംബന്ധിച്ചു വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ടു പരാതി നല്‍കാനൊരുങ്ങുകയാണ് ആദിവാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  9 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  9 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  9 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  9 days ago