സഹകരണ മേഖലയിലെ കുരുക്ക്: എല്‍.ഡി.എഫ് രാപ്പകല്‍ സമരം തുടങ്ങി
തിരുവനന്തപുരം : നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ കുരുക്കിന് രക്ഷ തേടി എല്‍.ഡി.എഫ് രാപ്പകല്‍ സമരം തുടങ്ങി.
തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് രാപ്പകല്‍ സമരം നടത്തുന്നത്. ന്യൂജനറേഷന് ബാങ്കുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നീക്കം നടത്തുന്നതെന്ന് വൈക്കം വിശ്വന് ആരോപിച്ചു.
സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടത്തുന്ന സമരം നാളെ രാവിലെ 10 മണിവരെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നത്.
സഹകരണബാങ്കുകള്‍ കേരളത്തിന്റെ ജീവനാഡിയാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും വിശ്വന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."