HOME
DETAILS
MAL
പീഡന കേസില്‍ പ്രതിയായ ആര്.ജെ.ഡി എം.എല്‍.എയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി
backup
November 24 2016 | 11:11 AM
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിഹാറിലെ ആര്‍ജെഡി എംഎല്‍എ രാജ്ബല്ലാഭ് യാദവിന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. നേരത്തേ, പറ്റ്ന ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജ്ബല്ലാഭിനെ പ്രധാന പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ചിലാണ് രാജബല്ലാഭ് കോടതിയിലെത്തി കീഴടങ്ങിയത്. ബിഹാറിലെ സ്വന്തം വീട്ടില്‍ വച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. ഫെബ്രുവരി 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."