അസ്ലം വധം: ഒളിവിലുള്ള രണ്ടു പ്രതികള്‍കൂടി പിടിയില്‍
നാദാപുരം: വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം വധക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികളിളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. പാട്യം സ്വദേശികളായ ഷിബു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ മറ്റു നാലുപേര്‍ക്കൊപ്പം കാറിലെത്തിയ ഷിബുവും ശ്രീജിത്തും ചേര്‍ന്നാണ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. നാദാപുരം ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതക സംഘത്തിലെ നാലുപേരെയാണ് പിടികൂടാന്‍ ബാക്കിയുണ്ടായിരുന്നത്.
ഓഗസ്റ്റ് പന്ത്രണ്ടിനാണു ചാലപ്പുറം വെള്ളൂര്‍ റോഡില്‍ വച്ചു സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അസ്ലമിനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താത്തത് മേഖലയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിരുന്നു. പ്രതികള്‍ സംഭവസമയത്ത് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ പൊലിസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."