HOME
DETAILS
MAL
ഇസ്‌ലാമിക് ബാങ്കിങ്ങിലേക്ക്
backup
November 24 2016 | 19:11 PM
മൂക്കില്ലാരാജ്യത്തു മുറിമൂക്കന്‍ രാജാവ് എന്നാണു ശിശുക്ലാസില്‍ നമ്മള്‍ എഴുതിപ്പഠിച്ചത്. എന്നാല്‍, നോട്ടില്ലാരാജ്യത്തു പ്രധാനമന്ത്രിയെത്തന്നെ കാണാനില്ലാത്ത അവസ്ഥയാണിപ്പോള്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച ദിവസം അദ്ദേഹം ജപ്പാനിലായിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ അദ്ദേഹത്തിന്റെ കസേര ഒഴിഞ്ഞുകിടക്കുന്നു!
'സ്വച്ഛ് ഭാരത് അഭിയാന്റെ' കാലത്ത് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഗുജറാത്തിലുള്ള തന്റെ ധര്‍മപത്‌നി യശോദാ ബെന്നിനു ജീവിതച്ചെലവിനു വല്ലതും അയച്ചുകൊടുത്തോയെന്ന് അറിയില്ല. എങ്കിലും, അദ്ദേഹത്തിന്റെ 97 വയസ്സായ മാതാവ് ഹിരാബെന്‍ ചക്രക്കസേരയില്‍ ഗാന്ധിനഗറിലെ ബാങ്കില്‍ പണംമാറാന്‍ വന്ന ചിത്രം മാധ്യമങ്ങളില്‍ കാണുകയുണ്ടണ്ടായി.
എം.പിമാര്‍ ബഹളമുണ്ടണ്ടാക്കിയിട്ടും പാര്‍ലമെന്റില്‍ വരാന്‍ മടിക്കുന്ന പ്രധാനമന്ത്രി, 'പത്തുദിവസമല്ലേ ആയുള്ളൂ, അമ്പതുദിവസമെങ്കിലും അനുവദിക്കൂ'വെന്നാണു പറയുന്നത്. 'സാമ്പത്തികരംഗത്തെ ഉദാരവല്‍ക്കരണ നടപടിയില്‍ പിഴവുണ്ടെണ്ടങ്കില്‍ എന്നെ തൂക്കിക്കൊന്നോളൂ'വെന്നും വികാരഭരിതനായി പറയുകയുണ്ടണ്ടായി. നോട്ട് ക്ഷാമം കാരണം മരിച്ച ഇന്ത്യക്കാര്‍ എത്രയുണ്ടെണ്ടന്ന് അന്വേഷിക്കാന്‍പോലും സമയമില്ലാത്ത നരേന്ദ്രമോദിയാണ് ഈ പ്രശ്‌നത്തില്‍ പിഴവുണ്ടെണ്ടങ്കില്‍ തൂക്കിക്കൊന്നോളൂവെന്നു വിളിച്ചുപറയുന്നത്.
ഇവിടെ ആരും മരിക്കുകയില്ല, എല്ലാവരും ജീവിക്കുകയാണ് വേണ്ടണ്ടതെന്നാണ് മഹാത്മജിയുടെ ഇന്ത്യ ആഗ്രഹിക്കുന്നത്. ഭാവിയില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്തണ്ട് കൊണ്ടണ്ടുവന്ന സാമ്പത്തികാടിയന്തരാവസ്ഥ രൂപയുടെ മൂല്യം കൊണ്ടണ്ടുചെന്നെത്തിച്ചിരിക്കുന്നത് കഴിഞ്ഞ കുറേ മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന 68.13 എന്ന അവസ്ഥയിലേയ്ക്കാണ്.
നോട്ടിന്റെ അസാധുവല്‍ക്കരണം ഏറെയാലോചിച്ച് എടുത്ത തീരുമാനമാണെന്നാണു ധനവകുപ്പു പറഞ്ഞത്. കള്ളപ്പണം പുറത്തുകൊണ്ടണ്ടുവരുന്നതിന് എടുത്ത ഏറ്റവും ധീരമായ നടപടിയെന്നും അവകാശപ്പെടുന്നു. എങ്കില്‍, ഒന്‍പതു ലക്ഷം കോടി രൂപയുടെ കറന്‍സി മാത്രം കൈയിലിരിക്കേ പതിനാലു ലക്ഷം കോടി രൂപ മരവിപ്പിച്ചത് എന്തു സാമ്പത്തികശാസ്ത്രത്തിന്റെ പേരിലാണ്. പതിനായിരം രൂപയില്‍ കുറഞ്ഞ വരുമാനമുള്ള 80 കോടി ജനങ്ങളെയും കള്ളപ്പണക്കാരുടെ പട്ടികയിലാക്കുന്നത് ഏതു നാടിനു ഭൂഷണമാണ്. നോട്ടുക്ഷാമത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നതു തടയാനാവില്ലെന്നു സുപ്രിംകോടതിക്കു പറയേണ്ടണ്ടിവന്നു. പരിഭ്രാന്തരായ ജനങ്ങള്‍ കലാപമുണ്ടണ്ടാക്കിയേക്കാമെന്നുവരെ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കി.
മന്ത്രിമാരുടെ മൊബൈല്‍ ഫോണ്‍ പോലും ഓഫ് ചെയ്യിച്ച് അതീവരഹസ്യമായാണു തീരുമാനമെടുത്തതെന്നാണ് അവകാശവാദം. അതേസമയം, വളരെ ആലോചിച്ചശേഷം എടുത്തതാണ് ഈ നടപടിയെന്നും പറയുന്നു. ഓര്‍മവരുന്നത് കാളയുടെ കൊമ്പുകള്‍ക്കിടയില്‍ തലവച്ച വിരുതന്റെ കഥയാണ്. വിറളിയെടുത്ത കാള വിരുതനെ എടുത്തെറിഞ്ഞു. ആശുപത്രിയിലായ അയാളോടു സുഹൃത്ത് ആരാഞ്ഞു: 'ആരെങ്കിലും ഇങ്ങനെയൊരു സാഹസം കാണിക്കുമോ. ആലോചിച്ചു ചെയ്യേണ്ടണ്ടതല്ലേ ഇതൊക്കെ.' മറുപടിയിങ്ങനെയായിരുന്നു: 'ഒരു മാസമായി ഞാന്‍ ഈ കാളയെ കാണുന്നു. ഓരോ ദിവസവും ഞാന്‍ ആലോചിച്ചു. ഒടുവിലാണ് ഈ സാഹസത്തിനൊരുങ്ങിയത്.'
നോട്ടുറദ്ദാക്കലിനു പിന്നാലെവന്ന ഓരോ ഉത്തരവും ആദ്യം മുന്‍കൂട്ടി ആലോചനകളുണ്ടായില്ലെന്നതിന്റെ തെളിവാണ്. ബാങ്കില്‍നിന്നു നാലായിരം രൂപവരെ പഴയനോട്ടു മാറാമെന്ന് ആദ്യം പറഞ്ഞു. പിന്നെയതു 4500 ആക്കി. തൊട്ടുപിന്നാലെ 2000 ആക്കി. ഒരാള്‍ക്ക് ഒരു തവണയെന്ന് ആദ്യം. ആഴ്ചയില്‍ ഒരിക്കലെന്നു പിന്നീട്.
ആളുകള്‍ പലബാങ്കില്‍നിന്നു പണം മാറുന്നുവെന്നു കണ്ടണ്ടപ്പോള്‍, അഞ്ചുസംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കാന്‍പോവുകയാണെന്ന് ഓര്‍മിക്കാതെ മഷിയടയാളം പ്രഖ്യാപിച്ചു. മഷി എത്തിയപ്പോള്‍ നോട്ടില്ല. കര്‍ഷകര്‍ക്ക് പിന്‍വലിക്കല്‍ പരിധി അരലക്ഷമായി ഉയര്‍ത്തിയതും വിവാഹാവശ്യങ്ങള്‍ക്കു രണ്ടണ്ടരലക്ഷം രൂപവരെ പിന്‍വലിക്കാമെന്ന് ഉത്തരവായതും വൈകിയുദിച്ച വിവേകം. ഏറ്റവുമൊടുവില്‍, മറ്റു ബാങ്കുകളിലെ ഇടപാടുകാര്‍ കൊണ്ടണ്ടുവരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിക്കൊടുക്കേണ്ടണ്ടതില്ലെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും തീരുമാനിച്ചിരിക്കുകയാണ്.
എ.ടി.എമ്മുകളില്‍നിന്ന് പുതിയ രണ്ടണ്ടായിരത്തിന്റെ നോട്ടുകള്‍ കിട്ടുമെന്നു പ്രഖ്യാപിച്ച ശേഷമാണു തിരിച്ചറിഞ്ഞത് അവ ലോഡ് ചെയ്യണമെങ്കില്‍ യന്ത്രങ്ങളില്‍ റീ കാലിബറേഷന്‍ വരുത്തേണ്ടതുണ്ടെന്ന്. അതും ജനത്തിനു ദുരിതമായി. ഏറ്റവും മെച്ചപ്പെട്ട സര്‍വീസ് ലഭ്യമെന്നു കണക്കുകള്‍ പറയുന്ന ഡല്‍ഹിയില്‍പ്പോലും ഒരു ലക്ഷം പേര്‍ക്ക് 17 എ.ടി.എമ്മുകളാണുള്ളത്. ശരാശരി ഒരു ലക്ഷം പേര്‍ക്ക് 19 എ.ടി.എമ്മുകള്‍ മാത്രമുള്ള നാട്ടില്‍ അതുമായി ഒരു പരിചയവുമില്ലാത്ത 70 ശതമാനത്തോളം ജനങ്ങളെ വെയില്‍കൊള്ളാന്‍ വരിനിര്‍ത്തിയ സാമ്പത്തികാസൂത്രണത്തിന് എന്തുപേരാണ് വിളിക്കേണ്ടണ്ടത്.
മറ്റു ബാങ്കുകള്‍ക്ക് അനുവദിച്ച സൗകര്യങ്ങള്‍ കേരളത്തിലെ സഹകരണബാങ്കുകള്‍ക്കു നിഷേധിച്ചതിനെതിരേ മുഖ്യമന്ത്രിയും സഹമന്ത്രിമാരും തിരുവനന്തപുരത്തു റിസര്‍വ് ബാങ്ക് ഓഫിസ് കവാടത്തില്‍ ധര്‍ണ നടത്തി. പൊതുമേഖലാസ്ഥാപനങ്ങള്‍പോലും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വിഷമിച്ചു. കച്ചവട സ്ഥാപനങ്ങള്‍ മുതല്‍ ലോട്ടറി വരെ സ്തംഭിച്ചു.
ടിക്കറ്റില്ലാ യാത്രക്കാരെ പിടികൂടിയ റെയില്‍വേ ടി.ടി.ഇമാരും ട്രാഫിക് നിയമം ലംഘിച്ചവരെ പിടികൂടിയ പൊലിസുകാരും ഈടാക്കുന്ന പിഴകള്‍ക്കു ബാക്കിനല്‍കാനാവാതെ വിഷമിച്ചു. പുതിയനോട്ട് കൊടുക്കാനില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതെ നവജാതശിശു അന്ത്യശ്വാസം വലിച്ചു. ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്ന സാധാരണക്കാര്‍ മുതല്‍ രാപ്പകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍വരെ കുഴഞ്ഞുവീണു മരിച്ചു.
ഛത്തീസ്ഗഡിലെ ബസ്തറില്‍ ഒരു കുടുംബത്തിനു ബാങ്കിലെത്താന്‍ 20 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടണ്ടി വന്നു. അസാധുവായ നോട്ട് മാറിക്കിട്ടാത്തതില്‍ മനംനൊന്ത് പൊന്നാന്നി വെളിയങ്കോട്ട് നാല്‍പ്പത്തിരണ്ടുകാരന്‍ തൂങ്ങിമരിച്ചു. ബംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് ബാങ്ക് ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെട്ടു. പൊറുതിമുട്ടി ജനങ്ങള്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ച് ചെയ്തു.
ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും ആയിരംകോടി രൂപയുടെ നാലുകോടി അസാധു നോട്ടുമായി ഒരു മഹാരാഷ്ട്ര വ്യാപാരി മധ്യപ്രദേശില്‍ അറസ്റ്റിലായി. പൊലിസിന്റെ പരിശോധനയ്ക്കിടയില്‍ തന്നെ മഹാരാഷ്ട്ര സഹകരണ മന്ത്രി സുഭാഷ് ദേശ് മുഖിന്റെ സ്വകാര്യവാഹനത്തില്‍നിന്നു 92 ലക്ഷം രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു. ആലുവയില്‍ ഒരു പുകയില വ്യാപാരിയുടെ പക്കല്‍നിന്ന് രണ്ടണ്ടായിരം രൂപയുടെ പുതിയ എട്ടു ലക്ഷം നോട്ടുകളടക്കം 30 ലക്ഷം രൂപയുടെ കറന്‍സി പിടിച്ചു.
വിജയ് മല്യയുടെ 7000 കോടി രൂപ കടം എഴുതിത്തള്ളിയെന്നു കേട്ടപ്പോള്‍ നാസിക്കിലെ പാവപ്പെട്ട ഒരു ശുചീകരണ തൊഴിലാളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ക്ക് ഒരു അപേക്ഷ നല്‍കി: 'മകന്റെ ചികിത്സയ്ക്കു വാങ്ങിയ കടം പലിശസഹിതം ഒന്നരലക്ഷമായിരിക്കുന്നു. തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ല. എഴുതിത്തള്ളാന്‍ കനിവുണ്ടാകണം.'
സ്വിസ് ബാങ്കിലും മറ്റുമായി ഒളിപ്പിച്ചുവച്ചിരിക്കുന്ന കള്ളപ്പണം ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെണ്ടത്തുമെന്നും നാട്ടിലെത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കള്ളപ്പണം മറ്റുള്ളവരുടെ അക്കൗണ്ടണ്ടിലിട്ടാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കുമെന്ന ആദായനികുതി വകുപ്പിന്റെ ഉത്തരവ് പ്രധാനമന്ത്രി കണ്ടമട്ടില്ല.
കൊച്ചിയിലെ കിലയില്‍ രാജ്യാന്തരസമ്മേളനത്തില്‍ പങ്കെടുക്കുമെന്നറിയിച്ച ജപ്പാന്‍കാരന്‍ അക്കിറ മെനകാടയും ബംഗ്ലാദേശുകാരന്‍ ഡോ. ഇലഹുദ്ദീനും വിമാനത്താവളത്തില്‍നിന്നു കറന്‍സി മാറ്റിയെടുക്കാന്‍ കഴിയാതെ തിരിച്ചുപോയി. ബഹുഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ടണ്ടില്ലാത്ത നാട്ടില്‍ 86 ശതമാനത്തോളം നോട്ടുകളും പിന്‍വലിച്ച നരേന്ദ്രമോദിയെ ബ്രിട്ടിഷ് ദിനപത്രമായ ഗാര്‍ഡിയന്‍ മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചു.
ബാങ്കിലെ പണമെടുക്കാന്‍ കഴിയാത്തതിനാല്‍ നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിവച്ച അനവധി പ്രവാസികളുണ്ടണ്ട്. ചിലര്‍ അവധിക്കാലം വെട്ടിച്ചുരുക്കി മടങ്ങി. വേറെ ചിലര്‍ നേരത്തെയെടുത്ത വിമാനടിക്കറ്റ് റദ്ദാക്കി. ജീവിതസ്വപ്നമായ ഉംറ തീര്‍ഥാടനത്തിനു പോയ വിശ്വാസികള്‍ വിശുദ്ധ മക്കയിലും മദീനയിലും മണി എക്‌സചേഞ്ചുകള്‍ക്കു മുന്നില്‍ നോട്ടു മാറിക്കിട്ടാതെ കഷ്ടത്തിലായി. രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നു കണ്ടണ്ടതിനെത്തുടര്‍ന്ന് ബാങ്കുകളില്‍ പലിശരഹിത ഇസ്്‌ലാമിക് ബാങ്കിങ് സമ്പ്രദായം ആരംഭിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫിസ് നവംബര്‍ 20ന് ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."