ഇരു വൃക്കകളും തകരാറിലായ മരക്കാര്‍ സഹായംതേടുന്നു
പാണ്ടിക്കാട്: ഇരുവൃക്കകളും തകരാറിലായ ഒറവംപുറത്തെ നെച്ചിക്കാടന്‍ ഡ്രൈവര്‍ മരക്കാര്‍ സഹായം തേടുന്നു. മാസങ്ങളായി ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കു വിധേയനാകുകയാണ്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചതിനാല്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്.
രണ്ടു മക്കള്‍ കൂലിവേല ചെയ്തു കിട്ടുന്ന തുച്ഛമായ തുക ചികിത്സയ്ക്കും വീട്ടുചെലവിനും തികയാതെ സാഹചര്യത്തില്‍ ഉദാരമനസ്‌കരുടെ കാരുണ്യമാണ് കുടുംബത്തിന് ആശ്രയം. ഭാര്യയുടെ വൃക്ക മരക്കാരിന് അനുയോജ്യമാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷത്തോളം രൂപ കണ്ടെത്താനാകാതെ കുടുംബം പ്രയാസപ്പെടുകയാണ്.
നാട്ടുകാര്‍ നെച്ചിക്കാടന്‍ മരക്കാര്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ചികിത്സ സഹായത്തിനായി കൊടക്കാടന്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പ ചെയര്‍മാനും ഗ്രാമപഞ്ചായത്ത് അംഗം ടി.സി ഫിറോസ്ഖാന്‍ കണ്‍വീനറും കളത്തില്‍ അബ്ദുല്‍ മജീദ് കജാഞ്ചിയുമായി കമ്മിറ്റിക്കു രൂപം നല്‍കിയിരിക്കുകയാണ്. നിലമ്പൂര്‍ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് പാണ്ടിക്കാട് ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നാട്ടിലെ സജീവസാന്നിധ്യമാണ് മരക്കാര്‍ എന്ന കാക്കു.
സേവിങ് ബാങ്ക് അക്കൗണ്ട് നമ്പര്‍: 00801010004103
കഎടഇ ഇീറല : എഉഞഘഛചഇഡആ01, ങീയ: 9447412146, 9846038855, 9447678132
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."