നൂതന കൃഷി രീതികളുമായി പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രം
.
പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നൂതന രീതിയിലുള്ള കൃഷിരീതികളെ കുറിച്ച് കൃഷിക്കാര്‍ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്ന പരിശീലന പരിപാടികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കര്‍ഷകരും കൃഷിക്കാരും കാലങ്ങളായി അനുവര്‍ത്തിച്ചു വന്ന രീതികളില്‍ നിന്ന് മാറ്റി മികച്ച വിളവും അത്യുത്പാദനശേഷിയുമുള്ള വിത്തിനങ്ങളെ കുറിച്ച് മനസിലാക്കാനുമായി കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് പരിശീലനവും ഒപ്പം സാങ്കേതിക പരിജ്ഞാന സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്ന പദ്ധതികളാണ് നിലവിലുള്ളത്. ഒപ്പം തന്നെ വിള ഇന്‍ഷുറന്‍സ് സംബന്ധിച്ച പരിജ്ഞാനവും ജൈവ കൃഷിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും ലഭിക്കുന്ന തരത്തിലാണ് പരിശീലന പരിപാടി.
കൃഷി വിഞ്ജാന്‍ കേന്ദ്രം പ്രോഗ്രാം കോ. ഓഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്റെയും സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ.പി.എസ് മനോജിന്റെയും നേതൃത്വത്തില്‍ മികച്ച സയന്റിസ്റ്റുകളും ഗവേഷക പരിജ്ഞാനം നേടിയ ശാസ്ത്രജ്ഞരും അടങ്ങിയ മികച്ച സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം തൊഴില്‍ സംരഭത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പ്പര്യമുള്ള സ്വയം സഹായ സന്നദ്ധ സംഘടനകളിലെ വനിതകള്‍ക്ക് കറിമസാല, കൂണ്‍ കൃഷി, മുയല്‍ വളര്‍ത്തല്‍, ഔഷധസസ്യങ്ങളുടെയും സുഗന്ധവിള സസ്യങ്ങളെ കുറിച്ചും സാങ്കേതിക പരിജ്ഞാനവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."